കൽക്കത്ത ഭദ്രാസനത്തിലെ വൈദീകർക്കായി ധ്യാനയോഗം സംഘടിപ്പിച്ചു

Diocesian Retreat 16-1 Diocesian Retreat 16-2

ഭിലായ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനത്തിലെ വൈദീകർക്കും, കന്യാസ്ത്രീകൾക്കുമായി ത്രിദിന ധ്യാനയോഗം സംഘടിപ്പിച്ചു. ഫെബ്രുവരി 16 മുതൽ 18 വരെ ഭിലായ്‌ സെന്റ്‌ തോമസ്‌ മിഷൻ ചാപ്പലിൽ നടന്ന യോഗത്തിന്റെ ഉത്ഘാടനകർമ്മം ഭദ്രാസനമെത്രാപ്പോലീത്താ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ നിർവ്വഹിച്ചു. വൈദീകസംഘം സെക്രട്ടറി ഫാ. കെ.ഐ. വർഗ്ഗീസ്‌ സ്വാഗതവും ഭദ്രാസന സെക്രട്ടറി ഫാ. എം.ജെ. മാത്യൂസ്‌ നന്ദിയും പ്രകാശിപ്പിച്ചു. റവ. ഫാ. ജോർജ്ജി ജോസഫ്‌ മുഖ്യപ്രസംഗകൻ ആയിരുന്നു. 35-ഓളം വൈദീകരും കന്യാസ്ത്രീകളും യോഗത്തിൽ പങ്കെടുത്തു.