OVBS 2016 സെൻട്രൽ ട്രെയിനിംഗ് ക്യാമ്പ് മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ നടന്നു. ഡയറക്ടർ റവ.ഫാ. കുരിയൻ തോമസിന്റെ അദ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സണ്ഡേസ്കൂൾ പബ്ലിക്കേഷൻ ഓഫിസർ റവ.ഫാ.കെ.വി.തോമസ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. ഐപ്പ് വറുഗിസ് സ്വാഗതവും തുമ്പമൺ ഭദ്രാസന ഡയരക്ടർ ശ്രീ.റ്റി.ജോർജ്ജ്, ഫാ.കെ.വി.ഏലിയാസ് തുടങ്ങിയവർ ആശംസകളും അർപ്പിച്ചു. ക്യാമ്പിൽ എല്ലാ ഭദ്രാസനങ്ങളിൽ നിന്നും പ്രതിനിധികൾ സംബന്ധിച്ചു.