സെ.സ്റ്റീഫൻസ്   ഇന്ത്യൻ  ഓർത്തഡോൿസ്‌ ഹാർവെസ്റ്റ്  ഫെസ്റ്റ് സമാപിച്ചു

inagur

കുവൈത്ത്: സെ.സ്റ്റീഫൻസ്   ഇന്ത്യൻ  ഓർത്തഡോൿസ്‌ ചർച്ചിന്റെ  ഹാർവെസ്റ്റ്  ഫെസ്റ്റ് സമാപിച്ചു. അബ്ബാസ്സിയയിലെ പാകിസ്ഥാൻ ഇംഗ്ലീഷ്  സ്കൂളിൽ  നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോൿസ്‌ സഭ കൽകട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത ഉദ്ഘാടനം നിര്വ്ഹിച്ചു.   
              ഇടവക വികാരി ഫാ.സഞ്ജു ജോൺ  അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ ഇവാൻജലിക്കൽ  ചർച് ഓഫ് കുവൈറ്റ്‌   , നാഷണൽ ഇവാൻജലിക്കൽ  ചർച് ഓഫ് കുവൈറ്റ്‌ അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.കോശി മുഖ്യപ്രഭാഷണം നടത്തി.
              സെ:ഗ്രീഗോറിയോസ് മഹാ ഇടവക വികാരി ഫാ.രാജു തോമസ്, അഹമ്മദി സെ.തോമസ്‌ പഴയപള്ളി വികാരി  ഫാ.കുര്യൻ ജോൺ , കെ .ഇ .സി .എഫ് . പ്രസിഡന്റ്‌ ഫാ.സാംജി കെ.സാം, സെ.ബേസിൽ ഇടവക ഫാ . ഷാജി ജോഷ്വ ,, ഫാ. വർഗീസ് പി .സി , ഓര്ത്തകഡോക്‌സ് സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആയ  ഷാജി എബ്രഹാം, ജെയ്സൺ പി .വർഗീസ്‌ ,ഇടവക ട്രസ്റ്റി കെ .രാജു , സെക്രട്ടറി ബിനു തോമസ്‌ , ഹാർവെസ്റ്റ്  ഫെസ്റ്റിവൽ ജെനെറൽ  കൺവീനർ മാത്യൂസ് ഉമ്മൻ എന്നിവര്‍ പ്രസംഗിച്ചു.
       ഹാർവെസ്റ്റ്  ഫെസ്റ്റിനോട് അനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്ന്റെൈ പ്രകാശനം ഡോ. ജോസഫ്‌ മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത സെ:ഗ്രീഗോറിയോസ് മഹാ ഇടവക വികാരി ഫാ.രാജു തോമസിന് നൽകി  നിർവഹിച്ചു. പൊതു സമ്മേളനത്തിന് ശേഷം സണ്ഡേ സ്‌കൂളിന്റെയും മറ്റ് ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തില്‍ കേരളത്തിന്റെ ആധ്യാത്മിക, സാംസ്‌കാരിക, പാരമ്പര്യ തനിമ വിളിച്ചോതുന്ന കലാപരിപാടികൾ  അവതരിപ്പിച്ചു.
 
 
                      തനി നാടന്‍ വിഭവങ്ങള്‍ അവതരിപ്പിച്ച നാടൻ  തട്ട് കട, കിഡ്‌സ് കോർണർ , ഭക്ഷണമേള കുട്ടികൾക്കായി ഒരുക്കിയ മത്സരങ്ങൾ  എന്നിവയും വിവിധ സ്റ്റാളുകളില്‍ ആസ്വാദനത്തിന് മാറ്റ് കൂട്ടി. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വിൽസ്വരാജ്  നേത്രുത്വം നൽകി കുവൈറ്റിലെ പ്രശസ്ത ഗായകരായ ബിനോയ്‌ കെ .ജെ,ജൂലിയ, റബേക്ക  എന്നിവരെ പങ്കെടുപ്പിച്ച്  “ബീറ്റ്സ് ഓഫ് മ്യൂസിക് ” എന്ന സംഗീത പരിപാടി ആയിരുന്നു പരിപാടികളിലെ പ്രധാന ആകർഷണം.