പത്രോസ് മാർ ഒസ്താത്തിയോസിന്‍റെ ഓർമ്മ സഭയുടെ വലിയ പെരുന്നാളായി ആഘോഷിക്കണം – ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്

Pathrose_Osthathios

പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ഓർമ്മ തോമാശ്ലീഹായുടെ ഓർമ്മയ്ക്കു ശേഷം സഭയുടെ ഏറ്റവും വലിയ പെരുന്നാളായി ആഘോഷിക്കണം – ഡോ.തോമസ്‌ മാര്‍ അത്താനാസിയോസ്

പുത്തന്‍ കുരിശ് :വി.മാര്‍ത്തോമ്മാ തോമാശ്ലീഹായ്ക്ക് ശേഷം ക്രിസ്തീയ ദൌത്യം നേരായി നിർവ്വഹിയ്ക്കുകയും മറ്റു സമുദായത്തിലെ വ്യക്തികളെ സമാനതകളിൽ കാണുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്യുകയും സുവിശേഷവൽക്കരണത്തിലൂടെ സഭയെ വളർത്തുകയും ചെയ്ത പിതാവാണ്  പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനിയെന്നു കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത   പറഞ്ഞു .പിതാവിന്‍റെ  ഓർമ്മ സഭ മുഴുവനും ആഘോഷിക്കുകയും മറ്റേതൊരു പിതാക്കന്മാരുടെ ഓർമ്മയേക്കാളും അതിയായ പ്രാധാന്യത്തിൽ നടത്തേണ്ടതുമാണ് അദേഹം ചൂണ്ടിക്കാട്ടി  . ഓർമ്മപെരുന്നാളിന്റെ ആദ്യ ദിവസം പരിശുദ്ധ പിതാവ് കബറടങ്ങിയിരിക്കുന്ന കണ്ടനാട് കര്‍മ്മേല്‍ ദയറയില്‍ വിശുദ്ധ കുർബ്ബാന മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു അദേഹം.

Biography Of Pathrose Mar Osthathios