ചെന്നെ ദുരിതാശ്വാസ ഫണ്ടിലേക്ക് (സ്പര്‍ശം) തുക നല്‍കി News
റാന്നി : ചെന്നെയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ശേഖരിച്ച രണ്ടാം ഗഡു അഖില മലങ്കര യുവജനപ്രസ്ഥാനം പ്രസിഡന്‍റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായ്ക്ക് കൈമാറി. തിരുവല്ല എം.ജി.എം സ്കൂളില്‍ വച്ചു നടന്ന അഖില മലങ്കര യുവജനപ്രസ്ഥാനം സമ്മേളനത്തില്‍ യുവജനപ്രസ്ഥാനം ഭദ്രാസന ജനറല്‍ സെക്രട്ടറി ശ്രീ.അനു വടശ്ശേരിക്കര, ജോയിന്‍റ് സെക്രട്ടറി മിന്‍റ മറിയം വര്‍ഗീസ്, കേന്ദ്ര കമ്മറ്റിയംഗം അഡ്വ.ബോബി കാക്കാനപ്പളളില്‍, അഡ്വ.നോബിന്‍ അലക്സ് സഖറിയ, ശ്രീ.ജോസ് ജോര്‍ജ്ജ് മല്‍ക്ക് എന്നിവര്‍ ചേര്‍ന്നാണ് ദുരിതാശ്വാസ ഫണ്ടിലേക്കുളള രണ്ടാം ഗഡു നല്‍കിയത്. കേന്ദ്ര വൈസ്പ്രസിഡന്‍റ് റവ.ഫാ.ഫിലിപ്പ് തരകന്‍, കേന്ദ്ര ട്രഷറര്‍ ജോജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.