മലങ്കര ഓർത്തഡോൿസ് സഭ കൽക്കട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത കുവൈറ്റിൽ എത്തുന്നു. കുവൈറ്റ് സെ : സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് കോണ്ഗ്രിഗെഷന്റെ ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ മുഖ്യ അതിഥി ആണ് അദ്ദേഹം എത്തുന്നത് . അബ്ബാസിയയിലെ പാക്കിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിളിൽ ഫെബ്രുവരി അഞ്ചാം തീയതി ആണ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ നടത്തപെടുക .
മലങ്കര ഓർത്തഡോൿസ് സഭ കൽക്കട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും സഭയുടെ പരിസ്ഥിതി വിഭാഗം ഉപ മേധാവിയുമാണ് .അധ്യാപകൻ എന്നെ നിലയിൽ ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം പ്രമുഖ വേദ പണ്ഡിതനും ഗ്രന്ഥ കർത്താവുമാണ് . ” പരിസ്ഥിതി – ആധ്യാത്മികത ” എന്ന അദ്ധേഹത്തിന്റെ ഗ്രന്ഥം കേരള സമൂഹത്തിൽ ശ്രേധേയമാണ് .പ്രകൃതിക്ക് നേരെയുള്ള ചൂഷണം ഒഴിവാക്കി ആധ്യാത്മികതയിൽ അധിഷ്ടിധമായ ജീവിതത്തിന്റെ ആവശ്യകതയെ സൂചിപിക്കുന്നതാണ് ഈ ഗ്രന്ഥം .
ഫെബ്രുവരി 2 ന് കുവൈറ്റിൽ എത്തുന്ന അദ്ദേഹം മൂന്നാം തീയതി വൈകിട്ട് 6.30 നു അബ്ബാസിയ എയിസ് ഹാളിൽ വിശുദ്ധ കുർബാന അർപ്പിക്കും .അഞ്ചാം തീയതി നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ അബ്ബാസിയയിലെ പാക്കിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ പൊതു സമ്മേളനത്തിൽ ഇടവക മെത്രാപൊലിത്തയോടൊപ്പം ,എൻ .ഇ .സി .കെ ചെയർമാൻ റെവ . ഇമ്മാനുവേൽ ഗരീബ് കുവൈറ്റിലെ സാമൂഹ്യ സാംസ്‌കാരിക ആത്മിക നേതാക്കളും പങ്കെടുക്കും .
അന്നേ ദിവസം ചലച്ചിത്ര പിന്നണി ഗായകൻ വിൽസ്വരാജ് നേത്രുത്വം നൽകി കുവൈറ്റിലെ പ്രശസ്ത ഗായകരായ ബിനോയ് കെ .ജെ,ജൂലിയ, റബേക്ക എന്നിവരെ പങ്കെടുപ്പിച്ച് “ബീറ്റ്സ് ഓഫ് മ്യൂസിക് ” എന്ന സംഗീത പരിപാടിയും നടത്തപെടുന്നു .ഒപ്പം സണ്‍ഡേ സ്കൂൾ കുട്ടികളുടെയും മറ്റ് ആദ്ധ്യാത്മിക സംഘടനകളുടെയും നേത്രുത്വതിൽ വിവിധ കലാപരിപാടികളും , ശിങ്കാരി മേളം കൂടാതെ നാടൻ തട്ടുകട, ഫുഡ് സ്റ്റാളുകൽ, ഗൈമുകൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്.പരിപാടിയു ടെ വിജയത്തിനായി ഇടവക വികാരി റവ.ഫാ. സഞ്ചു ജോണിന്റെ നേത്രുത്വത്തിൽ മാത്യൂസ് ഉമ്മൻ ജെനെറൽ കൺവീനർ ആയി വിവിധ കമ്മിറ്റികൾ അവസാന വട്ട ഒരുക്കത്തിൽ ആണ് .