സെ : സ്റ്റീഫൻസ് ഓർത്തഡോൿസ് കോണ്ഗ്രിഗെഷൻ ഇടവകയുടെ പെരുന്നാൾ സമാപിച്ചു.അബ്ബാസിയ എയിസ് ഹാളിൽ നടന്ന പെരുന്നാളിന് മലങ്കര ഓർത്തഡോൿസ് സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ അലെക്സിയൊസ് മാർ യൗസേബിയോസ് മെത്രാപോലീത്ത മുഖ്യ കാർമികത്വം വഹിച്ചു .
രാവിലെ 6.15 ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടന്നു .മുഖ്യ കാർമികൻ പെരുന്നാൾ സന്ദേശം നൽകി .കല്ലേർ ഏൽക്കുമ്പോഴും തന്നെ ഉപദ്രവിച്ചവർക്കായി പ്രാർത്ഥിച്ച സ്തേഫാനോസ് സഹദായുടെ മാതൃക പിൻപറ്റുവാൻ യഥാർത്ഥ ക്രൈസ്തവർക്ക് കഴിയണം എന്ന് അദ്ദേഹം പറഞ്ഞു .
ഇടവക വികാരി റവ.ഫാ. സഞ്ചു ജോണ്‍ ഏവർക്കും പെരുന്നാൾ ആശംസകൾ നേർന്നു ,
തുടർന്ന് പെരുന്നാൾ വാഴ്‌വും നേർച്ച വിളമ്പും ഉണ്ടായിരിന്നു ,കുവൈറ്റിലെ വിവിധ ഓർത്തഡോൿസ് ഇടവകകളിൽ നിന്ന് 600 ഓളം വിശ്വാസികൾ സംബന്ധിച്ചു .


