സെ: സ്റ്റീഫൻസ് ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗെഷൻ ഇടവക പെരുന്നാൾ കൊടിയേറി

perunnal kodi

സെ: സ്റ്റീഫൻസ് ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗെഷൻ ഇടവകയുടെ പെരുന്നാൾ ജനുവരി 8 ന് നടത്തപ്പെടും .ക്രൈസ്തവ സഭയിലെ ആദിമ രക്തസാക്ഷിയും സഹനത്തിന്റെ മധ്യസ്ഥനും ശെമ്മാശന്മാരിൽ മുൻപനുമായ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ രൂപീകൃതമായ കുവൈറ്റിലെ ഏക ദേവാലയമാണ്‌ സെ:സ്റ്റീഫെൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ കോണ്‍ഗ്രിഗെഷൻ.

അബ്ബാസിയ സബ് -വേ റെസ്റ്റൊരന്റന് സമീപം ഉള്ള എയിസ് ഹാളിൽ നടക്കുന്ന പെരുന്നാളിന് മലങ്കര ഓർത്തഡോൿസ്‌ സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ അലെക്സിയൊസ് മാർ യൗസേബിയോസ് മെത്രാപോലീത്ത മുഖ്യ കാർമികത്വം വഹിക്കും.രാവിലെ 6.15 ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടത്തപ്പെടും . തുടർന്ന് പെരുന്നാൾ വാഴ്‌വും നേർച്ച വിളമ്പും ഉണ്ടായിരിക്കുനതാണ് .

പെരുന്നാൾ കൊടിയേറ്റ് ജനുവരി 3 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.ഇടവക വികാരി റവ.ഫാ. സഞ്ചു ജോണ്‍,ട്രസ്റ്റി കെ. രാജു , സെക്രട്ടറി ബിനു തോമസ് , മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവകാംഗങ്ങള്‍ എന്നിവർ സന്നിഹിതരായിരുന്നു