ഗീവർഗീസ് ദ്വിതീയൻ ബാവായുടെ ഓർമ സഭാംഗങ്ങൾക്കു കാവലും മാതൃകയും: പ. പിതാവ്

p4 p1

അചഞ്ചലമായ വിശ്വാസവും പ്രാർഥനയും നൽകിയ ആത്മീയ നിറവാണു ഗീവർഗീസ് ദ്വിതീയൻ ബാവായ്ക്ക് ഏതു പ്രതിസന്ധി ഘട്ടത്തിലും ധീരമായി സഭയെ നയിക്കാൻ ശക്തി പകർന്നതെന്നു പരിശുദ്ധ കാതോലിക്കാ ബാവാ

കുന്നംകുളം : പാറയിൽ സെന്റ് ജോർജ് പള്ളിയിൽ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുനാൾ ആഘോഷിച്ചു. അചഞ്ചലമായ വിശ്വാസവും പ്രാർഥനയും നൽകിയ ആത്മീയ നിറവാണു ഗീവർഗീസ് ദ്വിതീയൻ ബാവായ്ക്ക് ഏതു പ്രതിസന്ധി ഘട്ടത്തിലും ധീരമായി സഭയെ നയിക്കാൻ ശക്തി പകർന്നതെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. പരിശുദ്ധ പിതാവിന്റെ ഓർമ സഭാംഗങ്ങൾക്കു കാവലും മാതൃകയും ആകണമെന്നു ബാവാ ഓർമിപ്പിച്ചു. 
കുർബാന അർപ്പിച്ച ബാവാ ഭദ്രാസന ദിനാചരണവും സൺഡേ സ്കൂൾ അധ്യയന വർഷാരംഭവും ഉദ്ഘാടനം ചെയ്തു. വികാരി റവ. ഡോ. സണ്ണി ചാക്കോ കുർബാനയ്ക്ക് സഹകാർമികനായിരുന്നു. ഗീവർഗീസ് ദ്വിതീയന്റെ മധ്യസ്ഥതയിൽ അഭയം തേടി ധൂപാർച്ചനയും പ്രത്യേക പ്രാർഥനയും നടത്തി. മദ്ബഹ ശുശ്രൂഷകരായി കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയവരെ അനുമോദിച്ചു. മെമന്റോ സമ്മാനിച്ചു. ശ്ലൈഹിക ആശിർവാദവും കൈമുത്തും നടത്തി. വൈകിട്ട് കൊടിയും കുരിശും സമാപിച്ചു പൊതുസദ്യയുടെ വിഭവങ്ങളും മെത്രാപ്പൊലീത്ത ആശിർവദിച്ചു.കുന്നംകുളം പാറയിൽ സെന്റ് ജോർജ് പള്ളിയിൽ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുനാളിൽ ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി സമാപന പ്രദിക്ഷണത്തിൽ ശ്ലൈഹിക ആശിർവാദം നൽകി