Dukrono of HH Baselius Geevarghese II

devalokam_perunnal_2016_1

devalokam_perunnal_2016_2 devalokam_perunnal_2016_3 devalokam_perunnal_2016_4

 

ദേവലോകം അരമന ചാപ്പലില്‍ പിതാക്കന്‍മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പിതാക്കന്‍മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായും  സഭയിലെ മെത്രാപ്പോലീത്താമാരും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മീകത്വം വഹിച്ചു. ജീവിത്തില്‍  അഭിമുഖീകരിക്കേണ്ടിവരുന്ന വെല്ലുവിളികളെ അചഞ്ചലരായി നേരിടണമെന്നും പരിശുദ്ധന്‍മാരായ ഗീവറുഗീസ് ദ്വിതീയന്‍ ബാവാ,  ഔഗേന്‍ ബാവാ, മാത്യൂസ് പ്രഥമന്‍ ബാവാ എന്നിവരെ ഈ കാര്യത്തില്‍  മാത്യകയാക്കാമെന്നും എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് . ദേവലോകം  കാതോലിക്കേറ്റ് അരമന ചാപ്പലില്‍ പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സഭകള്‍ തമ്മിലുളള സഹകരണം വളര്‍ത്തുന്നതിന് സജീവ നേത്യത്വം നല്‍കിയവരാണ് ഈ മൂന്ന് പിതാക്കന്‍മാരെന്നും അദ്ദേഹം പറഞ്ഞു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ  പ്രധാന കാര്‍മ്മികത്വത്തിലും യുഹാനോന്‍ മാര്‍ ദിയസ്ക്കോറസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവരുടെ സഹകാര്‍മ്മീകത്വത്തിലും വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാനയെ  തുടര്‍ന്ന് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയും നടന്നു. അരമന മാനേജര്‍ ഫാ. എം.കെ.കുര്യന്‍ നന്ദി പറഞ്ഞു. ഫാ.ഡോ. ടി.ജെ. ജോഷ്വാ രചിച്ച ‘പരിശുദ്ധ ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ ബാവാ: ജീവിതവും ദര്‍ശനവും’എന്ന പുസ്തകത്തിന്‍റെ പ്രകാശനം  നടന്നു.