അലെക്സിയൊസ് മാർ യൗസേബിയോസ് മെത്രാപോലീത്തയ്ക്ക് കുവൈറ്റിൽ ഊഷ്മള വരവേൽപ്പ്

അലെക്സിയൊസ് മാർ  യൗസേബിയോസ്  മെത്രാപോലീത്തയ്ക്ക്  കുവൈറ്റിൽ ഊഷ്മള  വരവേൽപ്പ് : പുതവർഷ ഒരുക്കധ്യാനം ഇന്ന്  മുതൽ

 mar eusebios arrival
മലങ്കര ഓർത്തഡോൿസ്‌ സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ അലെക്സിയൊസ് മാർ  യൗസേബിയോസ്  മെത്രാപോലീത്തയ്ക്ക്  കുവൈറ്റിൽ ഊഷ്മള  വരവേൽപ്പ്.സെ : സ്റ്റീഫൻസ് ഇന്ത്യൻ  ഓർത്തഡോൿസ്‌  ഇടവകയുടെ അതിഥിയായ് എത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ ഇടവക വികാരി റവ.ഫാ. സഞ്ചു ജോണ്‍ പൂച്ചെണ്ട് നല്കി വരവേറ്റു . അച്ചനോടൊപ്പം സെ.ബേസിൽ  ഇടവക വികാരി ഫാ . ഷാജി പി .ജോഷ്വ ,ഇടവക ട്രസ്റ്റി കെ. രാജു , സെക്രട്ടറി ബിനു തോമസ് , മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവകാംഗങ്ങള്‍ എന്നിവർ സന്നിഹിതരായിരുന്നു .സെ : സ്റ്റീഫൻസ് ഇന്ത്യൻ  ഓർത്തഡോൿസ്‌  ഇടവകയുടെ   പുതവർഷ ഒരുക്ക ശുശ്രൂഷകൾക്കും  ഇടവക പെരുന്നാളിനും നേത്രുത്വം നൽകുവാനാണ്  മാർ  യൗസേബിയോസ്  മെത്രാപോലീത്ത കുവൈറ്റിൽ ശ്ലൈഹിക സന്ദർശനം  നടത്തുന്നത് .സെ : സ്റ്റീഫൻസ് ഇടവകയുടെ ഈ വർഷത്തെ പുതവർഷ  ഒരുക്കധ്യാനം ഇന്നും നാളെയും അബ്ബാസിയ സബ് -വേ  റെസ്റ്റൊരന്റന്  സമീപം ഉള്ള എയിസ്  ഹാളിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .
  .പുതുവർഷത്തിനായി  പുതുക്കത്തോടെ മുന്നേറാൻ വിശ്വാസികൾക്ക് ഉണർവേകുവാൻ  എല്ലാ വർഷവും നടത്തുന്ന  വാർഷിക ധ്യാനത്തിന്റെ തുടർച്ചയാണ് ഇത്തവണയും മാനേജിംഗ് കമ്മറ്റിയുടെ നേത്രുത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത്
                     മലങ്കര ഓർത്തഡോൿസ്‌ സഭയിലെ  അറിയപെടുന്ന  വാഗ്മിയും ചിന്തകനും എഴുത്തുകാരനുമായ മാർ  യൗസേബിയോസ് മെത്രാപോലീത്ത കൊല്ലം ജില്ലയിലെ പുത്തൂർ സ്വദേശിയാണ് .  ഓർത്തഡോൿസ്‌ സെമിനാരി അധ്യാപകനായും അഭിഭാഷകനയും വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം      സഭകളുടെ എക്ക്യുമെനിക്ക്യൽ രംഗത്തും ഓർത്തഡോൿസ്‌ സഭയുടെ പ്രതിനിധിയാണ് .
        സെ : സ്റ്റീഫൻസ് ഇടവകയുടെ ഈ വർഷത്തെ പുതുവർഷ കുർബാനയ്ക്ക്  ജനുവരി 1 നു രാവിലെ 6.30 നു തുമ്പമണ്‍ ഭദ്രാസനാധിപൻ കുരിയാകോസ്   മാർ ക്ലീമീസ്‌ മെത്രാപോലീത്ത മുഖ്യ കാർമികത്വം വഹിക്കും .അന്നേ ദിവസം വൈകിട്ട് ഇടവകയുടെ കുടുംബ സംഗമം “സ്റെഫാനിയാൻ ഫെസ്റ്റിവിറ്റി”  നടക്കുമെന്നും ഇടവക  ഭാരവാഹികൾ അറിയിച്ചു