മലങ്കര ഓർത്തഡോൿസ് സഭയുടെ അമേരിക്കൻ ഭദ്രാസനാധിപൻ അലെക്സിയൊസ് മാർ യൗസേബിയോസ് മെത്രാപോലീത്ത കുവൈറ്റിൽ എത്തുന്നു. സെ : സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ഇടവകയുടെ പുതവർഷ ഒരുക്ക ശുശ്രൂഷകൾക്കും ഇടവക പെരുന്നാളിനും നേത്രുത്വം നൽകുവാനാണ് അദ്ദേഹം കുവൈറ്റിൽ ശ്ലൈഹിക സന്ദർശനം നടത്തുന്നത് .
മലങ്കര ഓർത്തഡോൿസ് സഭയിലെ അറിയപെടുന്ന വാഗ്മിയും ചിന്തകനും എഴുത്തുകാരനുമായ മാർ യൗസേബിയോസ് മെത്രാപോലീത്ത കൊല്ലം ജില്ലയിലെ പുത്തൂർ സ്വദേശിയാണ് . ഓർത്തഡോൿസ് സെമിനാരി അധ്യാപകനായും അഭിഭാഷകനയും വ്യക്തി മുദ്ര പതിപ്പിച്ച ഇദ്ദേഹം സഭകളുടെ എക്ക്യുമെനിക്ക്യൽ രംഗത്തും ഓർത്തഡോൿസ് സഭയുടെ പ്രതിനിധിയാണ് .
ഡിസംബർ 29 ന് കുവൈറ്റിൽ എത്തുന്ന ഇദ്ദേഹം സെ : സ്റ്റീഫൻസ് ഇടവകയുടെ ഈ വർഷത്തെ പുതവർഷ ഒരുക്ക ധ്യാനത്തിന് നേത്രുത്വം നൽകും .പുതുവർഷത്തിനായി പുതുക്കത്തോടെ മുന്നേറാൻ വിശ്വാസികൾക്ക് ഉണർവേകുവാൻ ഡിസംബർ 30,31 തീയതികളിൽ അബ്ബാസിയ സബ് -വേ റെസ്റ്റൊരന്റന് സമീപം ഉള്ള എയിസ് ഹാളിൽ ആണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത് .
തുടർന്ന് ജനുവരി 1 നു നടക്കുന്ന പുതുവർഷ കുർബാനയ്ക്ക് തുമ്പമണ്‍ ഭദ്രാസനാധിപൻ കുരിയാകോസ് മാർ ക്ലീമീസ് മെത്രാപോലീത്ത മുഖ്യ കാർമികത്വം വഹിക്കും .അന്നേ ദിവസം വൈകിട്ട് ഇടവകയുടെ കുടുംബ സംഗമം “സ്റെഫാനിയാൻ ഫെസ്റ്റിവിറ്റി“ നടക്കുമെന്നും ഇടവക ഭാരവാഹികൾ അറിയിച്ചു

