Christmas Service at St. Stephens Church, Kuwait

s_IMG_6455

 

ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ സ്മരിച്ച് കുവൈറ്റിലെ വിശ്വാസികൾ ക്രിസ്മസ് ആചരിച്ചു . ഒരു ദിവസമായി പെയ്ത കനത്ത മഴയെയും അതിശൈത്യതെയും അവഗണിച്ച് വിശ്വാസികൾ ദേവാലയങ്ങളിലും താത്കാലികമായി സജ്ജീകരിച്ച ആരാധനാലയങ്ങളിലും ആരാധനയിൽ പങ്കുചേർന്നു . നാട്ടിൽ നടക്കുന്ന പതിരാകുർബാനയിൽ നിന്ന് വിഭിന്നമായി മിക്ക ദേവാലയങ്ങളിലും വൈകുന്നേരത്തോടെ ശുശ്രൂഷകൾ ആരംഭിച്ചു .

         സെ : സ്റ്റീഫൻസ് ഇന്ത്യൻ  ഓർത്തഡോൿസ്‌  ഇടവകയുടെ  ക്രിസ്മസ് ശുശ്രൂഷകൾക്ക്  ഇടവക വികാരി റവ.ഫാ. സഞ്ചു ജോണ്‍  മുഖ്യ കാര്മികത്വ  വഹിച്ചു .സന്ധ്യാ നമസ്കാരത്തോടെ  ആരംഭിച്ച ആരാധനയിൽ ക്രിസ്തുവിന്റെ ജനന സമയത്ത് വിദ്വാന്മാർ ബേതലഹേമിലേക്ക് നടത്തിയ യാത്രയെ അനുസ്മരിച്ചു നടത്തിയ പ്രദിക്ഷണവും ലോകത്തിന്റെ വെളിച്ചമായി അവതരിച്ച ക്രിസ്തുവിനെ അനുസ്മരിച്ചു  തീജ്വാല ശുശ്രൂഷയും നടത്തി .

     തുടർന്ന് നടന്ന ആരാധനയിൽ പ്രധാന കാർമികന് ഒപ്പം വിശ്വാസികളും” ഞങ്ങൾക്കായി ജാതം ചെയ്തോനെ കൃപ ചെയ്യേണമേ “എന്ന് ഏറ്റു ചൊല്ലി .വിശുദ്ധ കുർബാനയെത്തുടർന്ന് ഫാ. സഞ്ചു ജോണ്‍ ക്രിസ്മസ് സന്ദേശം നൽകി .എളിമയുടെയും ത്യാഗത്തിന്റെയും ദൈവ സ്നേഹത്തിന്റെയും സന്ദേശം വ്യക്തി ജീവിതത്തിൽ കൂടെ പ്രാവർത്തികമാക്കുവാൻ അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപിച്ചു .സന്നിഹിതരായ വിശ്വാസികൾക്ക് അദേഹം ക്രിസ്മസ് ആശംസകൾ നൽകി .

കുവൈറ്റിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് 850 ഓളം വിശ്വാസികൾ ആരാധനയിൽ പങ്കെടുത്തു .