കുന്നംകുളത്ത് ക്രിസ്മസ് നൈറ്റ് സംഘടിപ്പിച്ചു…

xm

കുന്നംകുളം: എം.ജി.ഒ.സി.എസ്.എം. കുന്നംകുളം യൂണിറ്റിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്മസ് നൈറ്റ് സംഘടിപ്പിച്ചു. സെന്റ് ലാസറസ് പഴയ പള്ളിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് നൈറ്റില്‍ പ്രസിഡന്റ് ഫാ. ഗീവര്‍ഗീസ് തോലത്ത് അധ്യക്ഷനായി. ഫാ. ഗീവര്‍ഗീസ് ജോണ്‍സന്‍ ക്രിസ്മസ് സന്ദേശം നല്‍കി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സംഗീത വിഭാഗമായ കോട്ടയം ശ്രുതി ലിറ്ററജിക്കല്‍ മ്യുസിക് ക്വയര്‍ ടീം ഗാനങ്ങള്‍ ആലപിച്ചു. സുവര്‍ണ ജൂബിലിയുടെ ഭാഗമായി അമ്പത് നിര്‍ധന രോഗികള്‍ക്ക് ഡയാലിസിസിന് ധനസഹായം നല്‍കി. ചടങ്ങില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഛായചിത്രമുള്ള കലണ്ടര്‍ പ്രകാശനം ചെയ്തു. ഫാ. ഗീവര്‍ഗീസ് വര്‍ഗ്ഗീസ്, കണ്‍വീനര്‍ ഡോ. ജെഫി ചെറി, സെക്രട്ടറി അഭിന്‍ സാമുവേല്‍ എന്നിവര്‍ സംസാരിച്ചു..