അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുമസ്സ് ശുശ്രൂഷകൾ ഭക്തിയാദരവോടുകൂടി ആചരിച്ചു
അബുദാബി: സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്തുമസ്സ് ശുശ്രൂഷകൾ ഭക്തിയാദരവോടുകൂടി ആചരിച്ചു . ഡിസംബർ 24 ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച സന്ധ്യാ നമസ്കാരത്തോടുകൂടി ക്രിസ്തുമസ്സ് ശുശ്രൂഷകൾക്ക് ആരംഭമായി തുടർന്ന് 8 മണിക്ക് പ്രദക്ഷിണവും തീജ്ജ്വാല ശുശ്രൂഷയും, 8.30ന് വിശുദ്ധ കുർബ്ബാനയും നടന്നു റവ. ഫാ. എം.സി. മത്തായി മാറാച്ചേരിൽ, സഹ: വികാരി റവ.ഫാ. ഷാജൻ വറുഗീസ് എന്നിവർ മുഖ്യ കാർമ്മികരായിരിന്നു.
ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ, സഹ: വികാരി റവ.ഫാ. ഷാജൻ വറുഗീസ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. എ. ജെ. ജോയ്ക്കുട്ടി, സെക്രട്ടറി ശ്രീ. സ്റ്റീഫൻ മല്ലേൽ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി


