![]()
റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തില്‍ വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 18ന് ആങ്ങമൂഴി ഊര്‍ശ്ലേം മാര്‍ത്തോമ്മന്‍ കാതോലിക്കേറ്റ് സെന്‍ററില്‍ നിന്ന് നിലയ്ക്കല്‍ എക്യുമെനിക്കല്‍ ദേവാലയത്തിലേക്ക് മാര്‍ത്തോമ്മന്‍ സ്മൃതി യാത്ര നടത്തപ്പെടുന്നു. രാവിലെ 7-ന് ആങ്ങമൂഴി കാതോലിക്കേറ്റ് സെന്‍റര്‍ ചാപ്പലില്‍ വി.കുര്‍ബ്ബാനയ്ക്ക് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. പത്തു മണിക്ക് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത മാര്‍ത്തോമ്മന്‍ സ്മൃതിയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതാണ്. ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും സ്മൃതിയാത്രയില്‍ സംബന്ധിക്കുന്നതാണ്.

