ഭദ്രാസന തല ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നു

pulikkottil (1)

പുലിക്കോട്ടിലൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ ചരമ ദ്വിശതാബ്ദിയുടെയും പാമ്പാടി കുര്യാക്കോസ് മാർ ഗ്രിഗോറിയോസിന്റെ ചരമ കനക ജൂബിലിയുടെയും ഭദ്രാസന തല ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നു

കുന്നംകുളം : കോട്ടയം പഴയ സെമിനാരി സ്ഥാപകൻ പുലിക്കോട്ടിലൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ ചരമ ദ്വിശതാബ്ദിയുടെയും പാമ്പാടി കുര്യാക്കോസ് മാർ ഗ്രിഗോറിയോസിന്റെ ചരമ കനക ജൂബിലിയുടെയും ഭദ്രാസന തല ആഘോഷങ്ങളെക്കുറിച്ച് ആലോചിക്കാൻ യോഗം ചേർന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. 
പിതാക്കന്മാരുടെ ശതാബ്ദി ആഘോഷം യുവതലമുറയ്ക്കു പ്രചോദനമാകണമെന്നു ബാവാ ഓർമിപ്പിച്ചു. ഡോ.ഗീവർഗീസ് മാർ യൂലിയോസ്, ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, വൈദിക സംഘം സെക്രട്ടറി ഫാ. പത്രോസ് ജി.പുലിക്കോട്ടിൽ, പാമ്പാടി ദയറ മാനേജർ ഫാ.സി.സി. ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു. ഇരു ആഘോഷ സമിതികളുടെയും ജനറൽ കൺവീനറായി ഫാ. ഗീവർഗീസ് തോലത്തിനെ തിരഞ്ഞെടുത്തു. കൺവീനർമാർ: ഫാ.ജോസഫ് ചെറുവത്തൂർ, സി.കെ.അപ്പുമോൻ, ജിന്നി കുരുവിള. 

വിവിധ കമ്മറ്റികള്‍ താഴെ കൊടുക്കുന്നു. 
പ്രോഗ്രാം കമ്മറ്റി
വൈസ് ചെയര്‍മാന്‍ – ഫാ.വി.എം ശമുവേല്‍ 
കണ്‍വീനര്‍ – സ്ററീഫന്‍ പുലിക്കോട്ടില്‍
പ്രോസെഷന്‍ കമ്മറ്റി
വൈസ് ചെയര്‍മാന്‍ – ഫാ.സക്കറിയ കൊള്ളന്നൂര്‍
കണ്‍വീനര്‍ – റ്റെന്‍സണ്‍ ബേബി
റിസപ്ഷന്‍ & ഫുഡ് കമ്മറ്റി
വൈസ് ചെയര്‍മാന്‍ – ഫാ.മാത്യു വര്‍ഗ്ഗീസ്
കണ്‍വീനര്‍ – സി.ഐ സിംജോ
ഫിനാന്‍സ് കമ്മറ്റി 
വൈസ് ചെയര്‍മാന്‍ – ഫാ.സൈമണ്‍ വാഴപ്പിള്ളി
കണ്‍വീനര്‍ – സി.കെ അപ്പുമോന്‍
സുവനീര്‍ കമ്മറ്റി
വൈസ് ചെയര്‍മാന്‍ – ഫാ.ഡോ.സണ്ണി ചാക്കോ
കണ്‍വീനര്‍ – എഡ്വി കെ. സഖറിയ
പബ്ളിസിറ്റി കമ്മറ്റി
വൈസ് ചെയര്‍മാന്‍- ഫാ.മാത്യൂസ് കെ ബര്‍സൗമ
കണ്‍വീനര്‍ – അഡ്വ.ഗീല്‍ബര്‍ട്ട് ചീരന്‍
തീര്‍ത്ഥയാത്ര കമ്മറ്റി
വൈസ് ചെയര്‍മാന്‍ – ഫാ.പീറ്റര്‍ കാക്കശ്ശേരി
കണ്‍വീനര്‍ – സി.എ ജെയിംസ്