മനാമ: ബഹറനിലെ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ ദേവാലയങ്ങളിലെ 16 മുതല്‍ 45 വരെയുള്ള യുവതിയുവാക്കള്‍ക്കായ് “എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഭക്തി ഗാനമേള മത്സരം” (മാനിസോ 2015 മ്യൂസിക്കല്‍ ഇവന്റ്)നടത്തുന്നു. എക്യൂമിനിക്കല്‍ ദേവാലയങ്ങളില്‍ പ്രമുഖ പള്ളികളിലൊന്നായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനമാണ് മത്സരം സംഘടിപ്പിക്കുന്നത്. ഒരു പള്ളിയില്‍ നിന്ന്‍ നാല് ഗായകര്‍ അടങ്ങുന്ന ഒരു ടിംപങ്കെടുക്കാവുന്നതാണ്. മികച്ച ടിം, മികച്ച ഗായിക, മികച്ച ഗായകന്‍ എന്നിങ്ങനെ പലവിധത്തിലുള്ള സമ്മാനങ്ങള്‍വിജയികള്‍ക്ക് നല്‍കുന്നതായിരിക്കും എന്ന്‍ ഇടവക വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍,സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ജോണ്‍ രാജു, സെക്രട്ടറി ക്രിസ്റ്റി പി.വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോടിനേറ്റര്‍ ബിനു എം ഈപ്പന്‍ (39436405)ബന്ധപ്പെടുക.


