കുവൈറ്റ് : റവ.ഫാ. സഞ്ചു ജോണിന് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് .സെ.സ്റ്റീഫൻസ് ഇന്ത്യന്‍ ഓർത്തഡോക്സ് ഇടവകയുടെ പുതിയ വികാരിയായി എത്തിയ അദ്ദേഹത്തെ ഇടവകയുടെ ഇടക്കാല വികാരിയായി കൂടി സേവനമനുഷ്ഠിക്കുന്ന അഹമ്മദി സെന്റ് തോമസ് ഓർത്തഡോൿസ് ഇടവക വികാരി ബഹു. കുര്യൻ ജോണ്‍ അച്ചനോടൊപ്പം ഇടവക ട്രസ്റ്റി കെ. രാജു , സെക്രട്ടറി ബിനു തോമസ് , മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവകാംഗങ്ങള്‍ എന്നിവർ ചേര്‍ന്ന് അച്ചനെ സെന്റ് സ്റ്റീഫൻസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്തു.
കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് മഹാ ഇടവക വികാരി ബഹു. രാജു തോമസ് അച്ചൻ,സഹ വികാരി ബഹു. രാജു സി വർഗീസ് അച്ചൻ , സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോൿസ് ഇടവക വികാരി ബഹു. ഷാജി ജോഷ്വ അച്ചൻ, സഭ മാനേജിംഗ് കമ്മറ്റി അംഗം ബഹു. ഷാജി എബ്രഹാം , എന്നിവരെ കൂടാതെ മറ്റ് ഓർത്തഡോൿസ് സഹോദര ഇടവകകളിലെ വിശ്വാസികളും കുവൈറ്റിലെക്കു നിയമിതനായ പുതിയ വികാരിയെ സ്വികരിക്കാൻ എത്തി
ഓർത്തഡോൿസ് വൈദിക സെമിനാരിയിൽ നിന്ന് പഠനം പൂർത്തിയാക്കി ഇദ്ദേഹം കൽകട്ട ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപൊലിത്ത ആയിരുന്ന ഭാഗ്യസ്മരണാർഹനായ സ്തേഫാനൊസ് മാർ തേവോദോസിയൊസ് തിരുമേനിയുടെ കൈവയ്പ്പ് ലഭിച്ച് വൈദികപദവിയിലേക്ക് എത്തിചേർന്നത്. വേദശാസത്രത്തിൽ ബിരുദവും കൊമേഴ്സിൽ ബിരുദാനന്ത ബിരുദധാരിയുമായ അച്ചൻ ചുരുങ്ങിയ കാലം കൊണ്ട് മലങ്കര ഓർത്തഡോൿസ് സഭയിലും കൽക്കട്ട ഭദ്രാസനത്തിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു .
കൽക്കട്ട ഭദ്രാസനത്തിലെ വൈദിക സംഘം സെക്രട്ടറി ആയും സണ്ടേസ്കൂൾ വൈസ് പ്രസിഡന്റ് ആയും ഈ കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചു .റായ്പൂർ സെന്റ് മേരീസ് ,ബിലാസ്പൂർ മാർ ഗ്രീഗോറിയോസ് ,കോർബ മാർ ഗ്രീഗോറിയോസ് ,ഭോപാൽ കോളാർ മാർ ഗ്രീഗോറിയോസ് ഇടവകകളിലെ സേവനത്തിന് ശേഷമാണ് ഇദ്ദേഹം സെ.സ്റ്റീഫൻസ് ഇടവകയുടെ പുതിയ വികാരിയായ് എത്തുന്നത്
രാത്രി 12 മണിക്കുള്ള ജെറ്റ് എയർവെയ്സ് വിമാനത്തിലാണ് ഫാ. സഞ്ചു ജോണ്‍ എത്തിയത് .ഇടവകയുടെ രണ്ടാം വികാരിയായി ചുമതല ഏറ്റ അദ്ദേഹം ഇടവകയുടെ ക്രിസ്തുമസ് ശുശ്രൂഷയിലും ജനുവരി 8ന് നടക്കുന്ന ഇടവക പെരുന്നാളിലും ഫെബ്രുവരി 5 ന് നടക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിനും നേത്രുത്വം നൽകും