When the chief secy turned an evangelist

Nov 27 2015 : The Times of India (Kochi)

IMG_8497
Jaikrishnan Nair
Kottayam

Chief secretary Jiji Thomson turned an evangelist at a function here on Thursday and urged the audience to spread the gospel of God. In the presence of governor P Sathasivam, he urged the faithful to resort to personal evangelism.
Thomson was delivering the keynote address at the bicentenary valedictory of Orthodox Theological Seminary here. He said it was time for selfexamination for the faithful.“Bringing others to God is a Biblical imperative. The biggest mission of the Christian church now is spreading gospel,“ he said. “Gospel means Go and Spel.“

He said there were three ways for spreading the gospel. “They are personal evangelism, church evangelism and mass evangelism. Everyone can do personal evangelism. For that there is no need for clergy ,“ he said.

The chief secretary also narrated the story of a disabled young boy , Tomy , who was abandoned by his parents. Despite his physical constraints, he spread the God’s gospel through tiny pieces of paper, he said. “If he can spread the gospel of God through tiny bits of papers, then why we can’t do it,“ he asked. Earlier, he began his speech by saying that he was standing before the audience not as the chief secretary of Kerala but as a proud son of Malankara Orthodox Church.

“Nowadays people come to church just for the sake of coming. None is sincerely praying and speaking openly with each other. Everyone is keeping an eye on the watch to run away after the mass. Nobody is asking others what their problems are.This is not Church evangelism.This should change,“ he said.

Each speaker was allotted time as it was a programme attended by the governor. Thomson was supposed to speak only for eight minutes according to the schedule but his speech lasted more than 15 minutes.

Janam TV

സുവിശേഷം പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്തു സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. വിശ്വാസം ഏറ്റുപറയുന്നതില്‍ അഭിമാനിക്കുന്നതിനൊപ്പം ലോകമെമ്പാടും സുവിശേഷം പ്രചരിപ്പിക്കുകയെന്നത് താന്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ക്രിസ്ത്യാനികളുടേയും ദൗത്യമാണെന്ന് ആയിരുന്നു ചിഫ് സെക്രട്ടറിയുടെ വാക്കുകള്‍. കോട്ടയത്ത് ഗവര്‍ണര്‍ പി. സദാശിവത്തെ സാക്ഷിയാക്കിയായിരുന്നു ചീഫ് സെക്രട്ടറിയുടെ സുവിശേഷ ആഹ്വാനം.

ചീഫ് സെക്രട്ടറി സുവിശേഷകനായി; സംഭവം വിവാദത്തിലേക്ക്

കോട്ടയം: ക്രൈസ്തവ സുവിശേഷം പ്രചരിപ്പിക്കുന്നതിന് ആഹ്വാനം ചെയ്ത് സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പ്രസംഗം വിവാദമാകുന്നു. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന്‍െറ സാന്നിധ്യത്തില്‍ കോട്ടയം പഴയസെമിനാരി ദ്വിശതാബ്ദി ആഘോഷ സമാപനം സമ്മേളനത്തില്‍ ക്രൈസ്തവ സുവിശേഷം പ്രചരിപ്പിക്കുന്നത് ദൗത്യമായി ഏറ്റെടുക്കണമെന്ന പ്രസംഗമാണ് വിവാദമായത്.
മുഖ്യപ്രഭാഷകനായത്തെിയ ജിജി തോംസണ്‍ ചീഫ്സെക്രട്ടറിയായിട്ടല്ല, സഭയുടെ പുത്രനായിട്ടാണ് നിങ്ങളുടെ മുന്നില്‍നില്‍ക്കുന്നുവെന്ന മുഖവരയോടെയാണ് പ്രസംഗം ആരംഭിച്ചത്. സംസാരിക്കാന്‍ സംഘാടകര്‍ എട്ടു മിനിറ്റ് അനുവദിച്ചെങ്കിലും 15 മിനിറ്റോളം പ്രസംഗം നീണ്ടു. വ്യാഴാഴ്ച വൈകുന്നേരം കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ ‘ജനസൗഹൃദഭരണകൂടം’ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയതും ചീഫ്സെക്രട്ടറിയായിരുന്നു.
സഭയുടെ ദൗത്യമെന്താണെന്ന് ചിന്തിക്കുകയും ആത്മപരിശോധന നടത്തുകയും ചെയ്യേണ്ട സമയമാണിത്. ലോകമെമ്പാടും സുവിശേഷം പ്രചരിപ്പിക്കുന്നതിന്‍െറ ദൗത്യം ഞാനും നിങ്ങളും ഏറ്റെടുക്കണമെന്ന് ഓര്‍മപ്പെടുത്തുന്നു. ക്രൈസ്തവസഭയുടെ ഏറ്റവും വലിയ ദൗത്യം എന്നുപറയുന്നത് സുവിശേഷം പ്രചരിപ്പിക്കലാണ്. ഗോസ്പെല്‍ എന്ന വാക്കുപരിശോധിച്ചാല്‍ ‘ഗോ’ ആന്‍ഡ് ‘സ്പെല്‍’ എന്നാണ് അതിന്‍െറ അര്‍ഥം. ഇതാണ് ഓരോരുത്തരുടെയും ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
 അത് എങ്ങനെ സ്ഥാപിക്കുമെന്നതിന് മൂന്നു മാര്‍ഗമുണ്ട്. പേഴ്സനല്‍ ഇവാഞ്ചലിസം, ചര്‍ച്ച് ഇവാഞ്ചലിസം, മാസ് ഇവാഞ്ചലിസം എന്നിവയാണത്. കേരളമെമ്പാടും വചനപ്രഘോഷണങ്ങളുടെ നീണ്ടപരമ്പര തീര്‍ക്കുന്ന ‘മാസ് ഇവാഞ്ചലിസം’ എന്താണെന്ന് നമുക്കറിയാം. കര്‍ത്താവിന്‍െറ സുവിശേഷം ജനങ്ങളില്‍ എത്തിക്കുന്നതിന് വൈദികന്‍െറ സഹായം ആവശ്യമില്ലാത്തതാണ് പേഴ്സനല്‍ ഇവാഞ്ചലിസം. ഇതിന് ഉദാഹരണമായി ജന്മനാ രണ്ടു കാലും തളര്‍ന്ന ടോമിയെന്ന ബാലന്‍െറ കഥയും പറഞ്ഞു. മാതാപിതാക്കള്‍ തെരുവില്‍ ഉപേക്ഷിച്ച ടോമിയെ വിധവയായ സ്ത്രീ ഏറ്റെടുത്ത് ഫ്ളാറ്റില്‍ കൊണ്ടുപോയി മുറിയുടെ ജനലരികില്‍ കിടത്തി പരിചരിച്ചു. അവിടെകിടന്ന പഴയനിയമം വായിച്ച് കണ്ണുകള്‍ നിറഞ്ഞ ബാലന്‍ എഴുതി പുറത്തേക്കിട്ട കടലാസ് തുണ്ടുകളിലൂടെ സുവിശേഷം പ്രചരിപ്പിച്ചെങ്കില്‍ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ളെന്നും ജിജി തോംസണ്‍ ചോദിച്ചു.
പള്ളിയില്‍ എത്തുന്നവരുടെ സുഖത്തിലും ദു$ഖത്തിലും പങ്കുചേരുന്നില്ളെന്ന് വരച്ചുകാട്ടാന്‍ പള്ളിയില്‍ വന്നിട്ടും പരിഗണനകിട്ടാതെ മരിച്ചുപോയ ഗര്‍ഭിണിയായ സ്ത്രീയുടെ കഥയും പറഞ്ഞു. പഴയനിയമത്തില്‍ മിഷനറിയായി മാറിയത് ദൈവമായിരുന്നു. വേദപുസ്തകത്തിലൂടെ ദൗത്യം പ്രചരിപ്പിച്ച് കര്‍ത്താവിന്‍െറ പൂര്‍ണപ്രതിബിംബമായി മാറണം. നാം നമ്മെ കണ്ടത്തെുന്നതിന് ക്രൈസ്തവനാണെന്ന് പറയാന്‍ മടിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Source