ഒാര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ വെബ്സൈറ്റ്

mosc_in

മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ നവീകരിച്ച ഒൗദ്യോഗിക വെബ്സൈറ്റിന്‍റെയും പുതിയ ആന്‍ഡ്രോയി‍‍ഡ് ആപ്ലിക്കേഷന്‍റെയും ഉദ്ഘാടനം അമേരിക്കന്‍ ഒാര്‍ത്തഡോക്സ് സഭയുടെ തലവന്‍ ടിക്കോണ്‍ മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. ബുധനാഴ്ച്ച വൈകിട്ട് ദേവലോകം അരമനയില്‍ നടക്കുന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും.

റെസ്പോണ്‍സിവ് രൂപകല്പനയോടെ നവീകരിച്ചിരിക്കുന്ന വൈബ്സൈറ്റില്‍ സഭയുടെ പൊതുവിവരങ്ങള്‍ക്ക് പുറമെ, ഡയറക്ടറിയും, ആരാധനാ കലണ്ടറും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്‍റെ ഉദ്ഘാടനവും തദവസരത്തില്‍ നിര്‍വ്വഹിക്കും. ഒാര്‍ത്തഡോക്സ് സഭയുടെ ഒൗദ്യോഗിക വിവരങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബുക്കിന്‍റെ പ്രകാശനം ടിക്കോണ്‍ മെത്രാപ്പോലീത്തായ്ക്ക് നല്‍കി പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ www.mosc.in എന്ന വിലാസത്തില്‍ ലഭിക്കും.