
ദൽഹി ഭദ്രാസന മെത്രാപ്പോലിത്താമാരായിരുന്ന ഭാഗ്യസ്മരണാർഹരായ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെയും ജോബ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെയും സംയുക്ത ഓർമ്മപ്പെരുന്നാൾ അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നവംബർ 27 വെള്ളിയാഴ്ച ഭക്തിയാദരവോടുകൂടി ആചരിക്കുന്നു. ഒന്നാമത്തെ കുർബ്ബാന – രാവിലെ 5.30 പ്രഭാത നമസ്കാരവും തുടർന്ന് 6.30 നു വിശുദ്ധ കുർബ്ബാനയും. രണ്ടാമത്തെ കുർബ്ബാന – 7.30 പ്രഭാത നമസ്കാരവും , 8.30 ന് അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്തിൽ നടക്കുന്ന വിശുദ്ധ കുർബ്ബാന, ആശിർവാദം. തുടർന്ന് നേർച്ച വിളമ്പും ഉണ്ടായിരിക്കും.
ഇടവക വികാരി റവ.ഫാ. എം.സി. മത്തായി മാറാച്ചേരിൽ, സഹ: വികാരി റവ.ഫാ. ഷാജൻ വറുഗീസ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്ക്കുട്ടി, സെക്രട്ടറി ശ്രീ. സ്റ്റീഫൻ മല്ലേൽ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നു.