ഫാ.  സഞ്ചു ജോണ്‍ സെ.സ്റ്റീഫൻസ്  ഇടവകയുടെ പുതിയ വികാരി

sanju achen 1
കുവൈറ്റ് : സെ.സ്റ്റീഫൻസ്  ഇന്ത്യന്‍ ഓർത്തഡോക്‌സ്  ഇടവകയ്ക്ക് പുതിയ വികാരി.ഇടവകയുടെ വികാരിയായി  റവ.ഫാ. സഞ്ചു ജോണ്‍ ഡിസംബർ ആദ്യ വാരം ചുമതല ഏൽക്കുന്നു . ഇടവകയുടെ സ്ഥാപക വികാരി ആയിരുന്ന ഫാ. സജു ഫിലിപ്പ് സ്ഥലം മാറി പോയ ഒഴിവിലേക്കാണ് ഫാ. സഞ്ചു ജോണ്‍ എത്തുന്നത് .
            ചെങ്ങന്നൂർ കോടുകുളഞ്ഞി സ്വദേശിയായ ഈ വൈദികൻ ചെങ്ങന്നൂർ  ഭദ്രാസനത്തിലെ  പ്രകാശഗിരി സെന്റ്‌ മേരീസ് ഇടവക അംഗമാണ് . ഓർത്തഡോൿസ്‌ വൈദിക സെമിനാരിയിൽ നിന്ന്  പഠനം പൂർത്തിയാക്കി ഇദ്ദേഹം  കൽകട്ട  ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപൊലിത്ത ആയിരുന്നഭാഗ്യസ്മരണാർഹനായ  സ്തേഫാനൊസ് മാർ തേവോദോസിയൊസ് തിരുമേനിയുടെ കൈവയ്പ്പ് ലഭിച്ച്  വൈദികപദവിയിലേക്ക് എത്തിചേർന്നത്‌. വേദശാസത്രത്തിൽ ബിരുദവും കൊമേഴ്സിൽ ബിരുദാനന്ത ബിരുദധാരിയുമായ അച്ചൻ ചുരുങ്ങിയ കാലം കൊണ്ട് മലങ്കര ഓർത്തഡോൿസ്‌ സഭയിലും കൽക്കട്ട  ഭദ്രാസനത്തിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു .
      കൽക്കട്ട  ഭദ്രാസനത്തിലെ വൈദിക സംഘം സെക്രട്ടറി ആയും സണ്ടേസ്കൂൾ വൈസ് പ്രസിഡന്റ്‌ ആയും ഈ കാലയളവിൽ അദ്ദേഹം പ്രവർത്തിച്ചു .റായ്പൂർ സെന്റ്‌ മേരീസ് ,ബിലാസ്പൂർ  മാർ ഗ്രീഗോറിയോസ് ,കോർബ മാർ ഗ്രീഗോറിയോസ് ,ഭോപാൽ കോളാർ മാർ ഗ്രീഗോറിയോസ് ഇടവകകളിലെ സേവനത്തിന് ശേഷമാണ് ഇദ്ദേഹം സെ.സ്റ്റീഫൻസ്  ഇടവകയുടെ പുതിയ വികാരിയായ് എത്തുന്നത് .
 
      ഡിസംബർ ആദ്യ വാരം കുവൈറ്റിൽ എത്തുന്ന അച്ചൻ  ഇടവകയുടെ ക്രിസ്തുമസ് ശുശ്രൂഷയിലും ജനുവരി 8ന്  നടക്കുന്ന ഇടവക പെരുന്നാളിലും  ഫെബ്രുവരി 5 ന് നടക്കുന്ന ഹാർവെസ്റ്റ്  ഫെസ്റ്റിവലിനും അദ്ദേഹം  നേത്രുത്വം നൽകും.  പുതിയ ചുമതലയിൽ അദ്ദേഹത്തിന്  പ്രാർത്ഥനാപൂർവ്വമായ എല്ലാ ആശംസകളും നേരുന്നു..