Dukrono of St. Joseph Mar Dionysius & Paulos Mar Gregorios

DSC06714ots_perunnal_15ots_perunnal_2015_vazhvu

 

 

Dukrono of St. Joseph Mar Dionysius & Paulos Mar Gregorios

Posted by Joice Thottackad on Monday, November 23, 2015

 

Dukrono of St. Joseph Mar Dionysius & Paulos Mar Gregorios. 

പഴയ സെമിനാരില്‍ സംയുക്ത ഒാര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു

പഴയസെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസിന്‍റെയും ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെയും സംയുക്ത ഒാര്‍മ്മപ്പെരുന്നാള്‍ ഭക്തി ആദരവോടുകൂടി ആചരിച്ചു.

രാവിലെ സെമിനാരിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ ഒാര്‍ത്തഡോക്സ് സഭാ തലവന്‍ ടിക്കോണ്‍ മെത്രാപ്പോലീത്താ സന്നിഹതനായിരുന്നു. തന്‍റെ സന്ദര്‍ശനം അമേരിക്കന്‍ ഒാര്‍ത്തഡോക്സ് സഭയും ഇന്ത്യന്‍ ഒാര്‍ത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധം കൂടുതല്‍ ബലവത്താകാന്‍ ഇടയാകട്ടെ എന്ന് ടിക്കോണ്‍ മെത്രാപ്പോലീത്താ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു.

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, സഖറിയാസ് മാര്‍ നിക്കോളേവോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ മെത്രാപ്പോലീത്താമാര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സഹകാര്‍മ്മികത്വം വഹിച്ചു.

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ quest for certainity philosophical trends in the west(സോഫിയ ബുക്ക്സ്), ഇസഡ് എം. പാറേട്ടിന്‍റെ മലങ്കര നസ്രാണികള്‍, അഡ്വ. വര്‍ഗ്ഗീസ് പി. തോമസിന്‍റെ വിധവകളും അനാഥരും ബൈബിളില്‍ എന്നീ പുസത്കങ്ങളുടെ  പ്രകാശനവും ഇതോടൊപ്പം നടന്നു. കുര്‍ബ്ബാനയക്ക് ശേഷം നടന്ന വാഴ്വിലും നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു