പുത്തൂര്‍ : ശതാബ്ദി നിറവില്‍ പരിലസിക്കുന്ന മാധവശ്ശേരി സൈന്റ് തേവോദോറോസ് ഓര്‍ത്തഡോക്‍സ് പള്ളിയില്‍ , ഇടവക ബാല സമാജത്തിന്റെ നേതൃത്വത്തില്‍ ആണ്ടു തോറും നടത്തി വരാറുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍ ഈ വര്‍ഷവും നവംബര്‍ 12,13,14,15 തീയതികളില്‍ പൂര്‍വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
ബാല സമാജം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. റിഞ്ചു പി. കോശി നയിക്കുന്ന വചന ശുസൃഷ ,ഉപവാസ പ്രാര്‍ത്ഥന, കാന്‍ഡില്‍ പ്രോസഷന്‍ , വന്ദ്യ സാമുവേല്‍ റമ്പാച്ചന്റെ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന , കാരുണ്യ സ്പര്‍ശം (കേരളപുരം സൈന്റ്റ് വിന്‍സെന്റ് വൃദ്ധസദനം സന്ദര്‍ശനം ) , “പതിരാവരുത് ഈ കതിരുകള്‍”: – നാര്‍ക്കോട്ടിക്സ് കേരള ഹെഡ് ശ്രി.വേണുഗോപാല്‍ ജി കുറുപ്പ് നയിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ് എന്നിവ ഈ വര്‍ഷത്തെ പെരുന്നാളിന്റെ സവിശേഷതകള്‍ ആണ്.