അബുദാബി   സെന്റ്‌  ജോർജ്ജ്  ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സത്തിന്റെ   ലോഗോ പ്രകാശനവും  പന്തൽ  കാൽനാട്ടുകർമ്മവും  നിർവഹിച്ചു

2Z9A1516 2Z9A1523

അബുദാബി : സെന്റ്‌  ജോർജ്ജ്  ഓർത്തഡോക്സ്  കത്തിഡ്രലിൽ നവംബർ  13 നു  നടക്കുന്ന കൊയ്ത്തുത്സവത്തിനു  കാൽ നാട്ടു കർമ്മവും   ലോഗോ പ്രകാശനവും നടന്നു . മുപ്പതാം തിയതി വെള്ളിഴാഴ്ച് കുർബ്ബാനാനന്തരം  നടന്ന ചടങ്ങിൽ ഇടവക വികാരി  റവ.ഫാ. എം.സി. മത്തായി  മാറാച്ചേരിൽ ആണ്  കാൽനാട്ടു കർമ്മം  നിർവഹിച്ചത് .

 സഹ: വികാരി റവ.ഫാ. ഷാജൻ  വറുഗീസ്, ഫാ. ജോണ്‍  വർഗീസ്‌,  കത്തീഡ്രൽ  ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടി, സെക്രട്ടറി ശ്രീ. സ്റ്റീഫൻ മല്ലേൽ,ജോയിന്റ് കണ്‍വീനർ ശ്രീ. റജി സി. ഉലഹന്നാൻ, ഫൈനാൻസ്  ജോയിന്റ് കണ്‍വീനർ ശ്രീ. ജോണ്‍  ഐപ്പ്,കത്തീഡ്രൽ മാനേജിംഗ്  കമ്മറ്റിയംഗങ്ങൾ, കണ്‍വീനേർസ് എന്നിവർക്ക്  പുറമേ  ഇടവാംഗങ്ങങ്ങളും ചടങ്ങിൽ പങ്കെടുത്തും.
 

കൊയ്ത്തുത്സവ ദിനമായ നവംബർ  13 ന്  രാവിലെ പതിനൊന്ന് മണിക്ക്  ആദ്യ ഘട്ടം  ആരംഭിക്കുന്നതും  പിന്നിട്  വൈകുന്നേരം നാലുമണിക്ക്  പ്രധാന  സ്റ്റാളു കളുടെ   പ്രവർത്തനം  ആരംഭിക്കുന്നതുമാണ്. കേരളത്തനിമയുള്ള ഭക്ഷണ സാധനങ്ങളാണ്  ഇവിടുത്തെ  പ്രധാന ആകർഷണം . കൂടാതെ  വസ്ത്രം , ഇലക്ട്രോണിക്  ഉല്പന്നങ്ങൾ  സ്റ്റേഷനറി  സാധങ്ങൾ  , വീട്ടുപയോഗ സാമഗ്രികൾ, ഔഷദ  ചെടികൾ  തുടങ്ങിയവയും   ഇവിടെ ലഭ്യമാണ്.

 
ബ്രഹ്മവാർ  ഭദ്രാസനമെത്രാപ്പോലീത്താ അഭിവന്ദ്യ യാക്കുബ് മാർ  ഏലിയാസ് തിരുമേനി  കൊയ്ത്തുത്സവ   നടത്തിപ്പിന്  നേതൃത്വം  നല്കുന്നതിനായി  ഏതാനും ദിവസങ്ങൾക്കുള്ളിൽ  ഇടവകയിൽ എത്തിച്ചേരും