2000 ഗായകസംഘാംഗങ്ങള്‍ 31-നു പരുമലയില്‍ ഒത്തുചേരുന്നു

DSC06228sruti

sruti_parumala

ശ്രുതി ഗായകസംഘ സംഗമം ഒക്ടോബര്‍ 31ന് പരുമലയില്‍

ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തില്‍ പരുമല പെരുന്നാളിനോട് അനുബന്ധിച്ച് 31ന് പരുമലയില്‍ അഖില മലങ്കര ഗായകസംഘ സംഗമം (സ്മര്‍ ശുബഹോ-15) നടത്തുന്നു. രാവിലെ 8ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്താ കാര്‍മികത്വം വഹിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി എത്തുന്ന രണ്ടായിരത്തില്‍ പരം ഗായകസംഘാംഗങ്ങള്‍ വി.കുര്‍ബ്ബാനയ്ക്ക് സംബന്ധിക്കും. തുടര്‍ന്ന് ചേരുന്ന സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തും. വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ. ഒ.തോമസ് ക്ലാസ് നയിക്കും. ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ നേരും. ശ്രുതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇടവക ഗായകസംഘങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റുകള്‍ തദവസരത്തില്‍ വിതരണം ചെയ്യും. ഇത്രയധികം ഗായകസംഘാംഗങ്ങള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ അണിചേരുന്നത് ഇദംപ്രഥമമാണെന്ന് ശ്രുതി ഡയറക്ടര്‍ ഫാ.ഡോ. എം.പി. ജോര്‍ജ്ജ് അറിയിച്ചു.