കുടുംബങ്ങൾ മാതൃകാ വിദ്യാലയങ്ങൾ ആകണം: പ. കാതോലിക്ക ബാവ

cat.3 cat4 cat2

 കുവൈറ്റ്‌: കുട്ടികൾക്കുള്ള മാതൃകാ വിദ്യാലയങ്ങൾ ആയി കുടുംബങ്ങൾമാറണമെന്നു ഓർത്തഡോൿസ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്ക ബാവ പറഞ്ഞു . അണുകുടുംബങ്ങൾ ആയി മാറുന്ന സമൂഹത്തിൽ  പുതിയ തലമുറ മൂല്യാധിഷ്ടിത്ഥമായി വളരുവാൻ കുടുംബങ്ങളുടെ പങ്കു ശ്രേദ്ധെയമെന്നും അദ്ധേഹം കുവൈറ്റിൽ പറഞ്ഞു . സെന്റ്‌ സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവക യിൽ ആദ്യമായി ശ്ലൈഹിക സന്ദർശനത്തിന് എത്തിയ അദ്ദേഹം ഇടവക അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു .
കൽക്കട്ട  ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസ്യോസ് മെത്രാപൊലിത്തയും ചടങ്ങിൽ സംബന്ധിച്ചു . ചുരുങ്ങിയ കാലം കൊണ്ട് ഇടവക നേടിയ വളർച്ചയെ അദ്ദേഹം അഭിനന്ദിച്ചു .
    ഇടവകയുടെ അസോസിയെറ്റിംഗ്  വികാരി റവ.ഫാ . കുര്യൻ  ജോണ്‍ ഇടവകയിൽ എത്തിയ വിശിഷ്ട അതിഥികൾക്ക്  സ്വാഗതം ആശംസിച്ചു . പരുമല സെന്റ്‌ ഗ്രീഗോറിയോസ് കാൻസർ സെന്റെർ ഡയറക്ടർ റവ. ഫാ . എം .സി . പൗലോസും  സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ  ഷാജി എബ്രഹാം , ജയ്സണ്‍ ജേക്കബ് ഷാജി ഇലഞ്ഞിക്കൽ എന്നിവരും ചടങ്ങിൽ സന്നഹിതനായി .ഇടവകയിൽ നിന്ന് കത്തോലിക്കാ ധനസമാഹരണ നിധിയിലേക്ക് അംഗങ്ങൾ നൽകിയ സംഭാവന ഇടവക ട്രെസ്ടി കെ . രാജു  ഇടവക മെത്ത്രാപൊലിത മുഖേന പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് കൈമാറി .
ഇടവക സെക്രട്ടറി ബിനു തോമസ്‌ കൃതജഞത അർപ്പിച്ചു .