പരിശുദ്ധ പാമ്പാടി തിരുമേനി വിശുദ്ധിയുടെ നിറസാന്നിധ്യം: പ. കാതോലിക്കാ ബാവാ

bava_vaidika

പാമ്പാടി: പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ

കനക ജൂബിലിയോടനുബന്ധിച്ചു നടന്ന അഖില മലങ്കര വൈദിക സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്തു. പരിശുദ്ധ പാമ്പാടി തിരുമേനി വിശുദ്ധിയുടെ നിറസാന്നിധ്യമായിരുന്നുവെന്ന് ബാവാ പറഞ്ഞു.

തിരുമേനി മനസ്സലിവിന്റെ മഹാചാര്യനായിരുന്നുവെന്ന് പ്രഭാഷണം നടത്തിയ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് പറഞ്ഞു. ഭാരതീയ സംസ്‌കാരത്തിന്റെ ആത്മീയ പിന്തുടർച്ചയിലെ നിർണായക കണ്ണിയാണ് പരിശുദ്ധ പാമ്പാടി തിരുമേനിയെന്ന് ഫാ. ഡോ. ജേക്കബ് കുര്യൻ അനുസ്‌മരിച്ചു. 600ൽപരം വൈദികർ പങ്കെടുത്തു. മെത്രാപ്പൊലീത്തമാർ, ദയറാ മാനേജർ ഫാ. മാത്യു കെ. ജോൺ, വൈദിക സംഘം സെക്രട്ടറി ഫാ. സജി അമയിൽ തുടങ്ങിയവർ പ്രസംഗിച്ചു.