ഡബ്ളിൻ : മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ചർച്ച് ഓഫ് അയർലണ്ട് ആർച്ച് ബിഷപ്പ് ഡോ. മൈക്കൽ ജാക്സനുമായി കൂടിക്കാഴ്ച നടത്തി. അഭിവന്ദ്യ തിരുമേനിയോടൊപ്പം ഫാ.ഡോ.കെ.എം.ജോർജ്, ഫാ.റ്റി.ജോർജ്, ഫാ.അനിഷ് കെ. സാം, ജോണ്‍ മാത്യു എന്നിവരും ഉണ്ടായിരുന്നു. മലങ്കര സഭയുമായുള്ള ഐറിഷ് ചർച്ചിന്റെ ഊഷ്മളമായ ബന്ധത്തെ ശക്തിപ്പെടുത്തുവാൻ ഈ കൂടിക്കാഴ്ച മുഖാന്തിരം ഇടയായി. ബിഷപ്പ് പെക്കെൻ ഹാം വാൽഷും മലങ്കര സഭയുമായുള്ള ബന്ധത്തെ സംബന്ധിച്ച് ഫാ.ഡോ.കോശി വൈദ്യൻ തയ്യാറാക്കിയ പ്രബന്ധം ആർച്ച് ബിഷപ്പിന് കൈമാറി. 30 മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ചക്ക് ശേഷം സമ്മാനങ്ങൾ നൽകിയാണ് ആർച്ച് ബിഷപ്പ് യാത്രയയച്ചത്.