പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍, നൂറുകണക്കിന് വിശ്വാസികളെ സാക്ഷിയാക്കി മലങ്കര സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ ചരിത്ര പ്രസിദ്ധമായ വെട്ടിക്കല്‍, തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളി , മാര്‍ത്തോമ്മാ ശ്ലീഹായുടെ പിന്‍ഗാമിയും, കിഴക്കിന്‍റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ ബാവായുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും തൃക്കരങ്ങളാല്‍ വി. മൂറോന്‍ അഭിഷേകം ചെയ്യപ്പെട്ടു.
ഇന്നലെ വൈകിട്ട് വെട്ടിക്കല്‍ ജ൦ഗ്ഷനില്‍ എത്തിച്ചേര്‍ന്ന പരിശുദ്ധ ബാവയെയും അഭിവന്ദ്യരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ് (കണ്ടനാട് ഈസ്റ്റ്), അഭി. യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ( അങ്കമാലി) മേത്രപ്പോലിത്തമാരെയും ഇടവകാംഗങ്ങളുടെയും,ദേശവാസികളുടെ
ഇന്ന് രാവിലെ ഏഴ് മണിക്ക് ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തിലും, അഭി. യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് ( അങ്കമാലി) ,അഭി. ഡോ.എബ്രഹാം മാര്‍ സെറാഫിം (ബംഗളൂരൂ) എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും വി. ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും വി. കുര്‍ബാനയും നടത്തപ്പെട്ടു.തുടര്‍ന്ന് പള്ളി സ്ഥാപകന്‍ ഓലിയില്‍ കൂനപ്പിള്ളില്‍ വന്ദ്യ അബ്രാഹം കശ്ശിശായുടെ ചരമ കനക ജൂബിലി ആചരണവും നടന്നു.അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ച സമ്മേളനം അഭി. ഡോ.എബ്രഹാം മാര്‍ സെറാഫിം തിരുമേനി ഉദ്ഖാടനം നിര്‍വഹിച്ചു.അഭി. യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് തിരുമേനി കൂദാശ സ്മരണിക പ്രകാശനം നിര്‍വഹിച്ചു.
ശ്രീ വി. പി. സജീന്ദ്രന്‍ എം.എല്‍.എ,
ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്( വൈദിക ട്രസ്റ്റി),
ശ്രീമതി ലിസി കുര്യാക്കോസ് ( പഞ്ചായത്ത് പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.