റിയാദിൽ ഓ.വി.ബി.എസ് 2015 ന് വർണ്ണാഭമായ തുടക്കം

 DPP_0074 DPP_0106

റിയാദ്: മലങ്കര ഓർത്തഡോൿസ്‌ ചർച്ച് കൊണ്ഗ്രിഗേഷന്റെ (എം.ഓ.സി.സി റിയാദ്) നേതൃത്വത്തിൽ സെന്റ്‌ മേരീസ് ഓർത്തഡോൿസ്‌ കൊണ്ഗ്രിഗേഷനിലെ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടക്കുന്ന “ഓ.വി.ബി.എസ് 2015” ന് തുടക്കമായി. പ്രഭാതനമസ്കാരത്തിനു ശേഷം സണ്ടേസ്കൂൾ ഹെഡ്മാസ്റർ ചാക്കോ ജോർജ് കൊടി ഉയർത്തി. സൂപ്രണ്ട് ജോജി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം.ഓ.സി.സി വൈസ് പ്രസിഡന്റ്‌ ജോണ്‍ യോഹന്നാൻ ഉദ്ഘാടനം നിർവഹിച്ചു. നാം ഉത്തരവാദിത്വമുള്ള ദൈവസൃഷ്ടിയാണെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ സൗദി അറേബ്യയുടെ ചുമതലയുള്ള തൃശൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. ജോണ്‍ പി.തോമസ്‌, പി.എസ് മാത്യു എന്നിവർ  പ്രസംഗിച്ചു . ചാക്കോ ജോർജ് ആമുഖപ്രഭാഷണം നടത്തി. കണ്‍വീനർ ജിനു ഫിലിപ്പ് സ്വാഗതവും സെക്രട്ടറി ആൽബർട്ട് വർഗീസ്‌ നന്ദിയും പറഞ്ഞു. സീനിയർ-സെക്കണ്ടറി കുട്ടികളുടെ പ്രാർത്ഥനാ ഗാനത്തോടെയാണ് യോഗം ആരംഭിച്ചത്. മാത്യു ജോർജ്, ബാബു ചെറിയാൻ എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഗാനപരിശീലനത്തിന് സോജി വർഗീസ്‌ നേതൃത്വം നൽകുന്നു. പി.എസ് മാത്യു, കോശി സി.മാത്യു എന്നിവരുടെ നേതൃത്വത്തിൽ ഓർഗനൈസിംഗ് കമ്മറ്റി പ്രവർത്തിക്കുന്നു. ആറ് യൂണിറ്റുകളിൽ നിന്നായി 127 കുട്ടികൾ പങ്കെടുക്കുന്നു. ഒക്ടോബർ 2 ന് സമാപിക്കും. ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, ഫാ.ലിജു ജോണ്‍, ഫാ.സിജു സാക്, ഫാ.ജോയ്‌ പുലിക്കോട്ടിൽ, ഓ.വി.ബി.എസ് കേന്ദ്ര മ്യൂസിക്‌ ഇൻചാർജ് ഡോ.സാം വി.ഡാനിയേൽഎം.ഓ.സി ടിവി എഡിറ്റർ സുനിൽ കെ.ബേബി  എന്നിവർ ആശംസകൾ നേർന്നു.