അടൂര്‍ കടമ്പനാട് ഭദ്രാസന വൈദീകന്‍ ഫാ. സൈമണ്‍ വര്‍ഗീസിനെ ചുമതലകളില്‍ നിന്ന് നീക്കി
2015 ആഗസറ്റ് 23- 24 തീയതികളില്‍ ബോംബെ ഭെദ്രാസന കേന്ദ്രമായ വാഷി അരമനയില്‍ നടന്ന “വിവാദ ശുശ്രൂഷ” സംബന്ധമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അടൂര്‍- കടമ്പനാട് ഭദ്രാസന വൈദികന്‍ ഫാ സൈമണ്‍ വര്‍ഗീസിനെ ചുമതലകളില്‍ നിന്ന് നീക്കിക്കൊണ്ട് അടൂര്‍- കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കല്‌പനയിറക്കി. ഇടവക വികാരിത്വം ഉള്‍പ്പെടെയുളള എല്ലാ ആദ്ധ്യാത്മീക ചുമതലകളില്‍ നിന്നും അന്വേഷണ വിധേയമായാണ് 2015 സെപ്‌റ്റംബര്‍ 5-ാം തീയതി മുതല്‍ വൈദികനെ വിടര്‍ത്തയിരിക്കുന്നത് .
ഈ അച്ചന്‍ അടൂര്‍-കടന്പനാട് ഭദ്രാസനത്തില്‍ പിശാചിനെ ഇറക്കല്‍ പരിപാടി കാലങ്ങളായി നടത്തി വന്നിരുന്നു എന്നാണ് ഇദ്ദേഹത്തിന്‍റെ കൂടെ പഠിച്ച ആ ഭദ്രാസനത്തിലെ തന്നെ ഒരു പുരോഹിതന്‍ എം. ടി. വി. യെ അറിയിച്ചിട്ടുള്ളത്. അച്ചന്‍ ബോംബെയില്‍ പോയി ശുശ്രൂഷ നടത്തിയ കാര്യം മാത്രമേ മെത്രാപ്പോലീത്താ അറിഞ്ഞിട്ടുള്ളു എന്നതും പ. പിതാവ് പറഞ്ഞിട്ട് വഴിപാടു പോലെ മാറ്റി നിര്‍ത്തുന്നു എന്നതും മെത്രാപ്പോലീത്തായുടെ കരിസ്മാറ്റിക് പ്രേമത്തെയല്ലേ കാണിക്കുന്നതെന്ന് ദോഷൈകദൃക്കുകള്‍ സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.