ഒാര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അസ്സോസിയേഷന്‍ ആഗോള നേതൃത്വസമ്മേളനം നാഗ്പൂരില്‍

ossae_emblem

ഒാര്‍ത്തഡോക്സ് സണ്‍ഡേസ്കൂള്‍ അസ്സോസിയേഷന്‍ ജൂബിലിയുടെ ഭാഗമായുള്ള ആഗോള നേതൃത്വ സമ്മേളനം സെപ്റ്റംബര്‍ 12-13 തീയതികളില്‍ നാഗ്പൂര്‍ സെന്‍റ് തോമസ് സെമിനാരിയില്‍ നടക്കുന്നു. സഭയിലെ വിവിധ രാജ്യങ്ങളിലായുള്ള എല്ലാ ഭദ്രാസനങ്ങളിലെയും ഡയറക്ടര്‍, സെക്രട്ടറി, അദ്ധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം പ്രസിഡന്‍റ് അഭി. ഡോ. യാക്കോബ് മാര്‍ എെറേനിയോസ് മെത്രാപ്പോലീത്താ, സണ്‍ഡേസ്കൂള്‍ ബാഹ്യകേരള റീജിയന്‍ പ്രസിഡന്‍റ് അഭി. ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ, ഡയറക്ടര്‍ ജനറല്‍ ഫാ. ഡോ. റെജി മാത്യു, ഫാ. കെ.വി. തോമസ്, ഫാ. ബിജേഷ് ഫിലിപ്പ്, പ്രൊഫ. ചെറിയാന്‍ തോമസ്,ഡോ.എെപ്പ് വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. സമ്മേളനത്തിന്‍റെ ഭാഗമായി സെമിനാരി, ചര്‍ച്ചാ സമ്മേളനങ്ങള്‍, പൊതുസമ്മേളനം എന്നിവ നടത്തപ്പെടും.