“ജീവിതക്കാഴ്ച്ചകള്‍” പ്രകാശനം ചെയ്തു

DSC05632bava_book

“ജീവിതക്കാഴ്ച്ചകള്‍” പ്രകാശനം ചെയ്തു. M TV Photos

കോട്ടയം : പ്രശസ്ത പുസ്തക പ്രസാദകരായ ഡി.സി. ബുക്ക്സ് പുറത്തിറക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജീവിതക്കാഴ്ച്ചകള്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശനം പ്രശസ്ത സാഹിത്യകാരനായ പ്രൊഫ. എം.കെ. സാനു കോട്ടയം ഡി.സി. ബുക്ക്സ് ഒാഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 8 ചൊവ്വാഴ്ച്ച 4 മണിക്ക് നിര്‍വ്വഹിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായുടെ ജീവിതവും കാഴ്ച്ചപ്പാടുകളും വെളിവാക്കുന്ന ഈ ഗ്രന്ഥത്തില്‍ പരിശുദ്ധ ബാവായെ ജീവിതക്കാഴ്ച്ചകളിലേക്ക് ആനയിക്കുന്നത് ബെന്ന്യാമിന്‍ ആണ്. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ, പ്രൊഫ. എം.കെ. സാനു,ഡോ. ദിവ്യാ എസ്.അയ്യര്‍ എെ.എ.എസ് (അസിസ്റ്റന്‍റ് കളക്ടര്‍ കോട്ടയം) പൊന്നമ്മ ഡി.സി, ബെന്ന്യാമിന്‍, ഫാ. ഡോ. കെ.എം. ജോര്‍ജ്ജ് എന്നിവര്‍ പ്രകാശനചടങ്ങില്‍ പങ്കെടുത്തു.

ശ്രേഷ്‌ഠതയുടെ അടിസ്‌ഥാനം ചിന്താമേഖലയിലെ സഹിഷ്‌ണുത: പ്രഫ. എം.കെ. സാനു 

കോട്ടയം: ശ്രേഷ്‌ഠതയ്‌ക്ക്‌ അടിസ്‌ഥാനം ചിന്താമേഖലയിലെ സഹിഷ്‌ണുതയാണെന്നു പ്രഫ. എം.കെ. സാനു. എഴുത്തുകാരന്‍ ബെന്യാമിനുമായി ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വീതീയന്‍ കാതോലിക്കാബാവ നടത്തിയ അഭിമുഖസംഭാഷണം കോര്‍ത്തിണക്കി തയാറാക്കിയ “ജീവിതക്കാഴ്‌ചകള്‍” പുസ്‌തകപ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ സമീപകാലത്ത്‌ ആത്മകഥാരചന പൊള്ളയായ അഹന്തയുടെ പ്രകാശനമായി മാറുകയാണ്‌. ശ്രീനാരായണഗുരു സംവദിച്ചത്‌ വാദിക്കാനും ജയിക്കാനുമല്ല, അറിയിക്കാനും അറിയാനുമാണ്‌.
ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വീതീയന്‍ കാതോലിക്കാബാവയുടെ രചനയില്‍ ഗാന്ധിജിയുടെ ആദര്‍ശമാണു പ്രതിഫലിക്കുന്നത്‌. അചഞ്ചലമായ ദൈവവിശ്വാസത്തിലധിഷ്‌ഠിതമായ വീക്ഷണത്തിലൂടെയാണു ബാവയുടെ നിരീക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യജീവിതം അര്‍ഥപൂര്‍ണമാകാന്‍ നല്ലഅംശങ്ങള്‍ മറ്റുള്ളവരിലേക്ക്‌ പകര്‍ന്നുനല്‍കണമെന്നു മറുപടി പ്രസംഗം നിര്‍വഹിച്ച കാതോലിക്കാബാവ അഭിപ്രായപ്പെട്ടു. എഴുത്തുകാരന്‍ ബെന്യാമന്‍, കോട്ടയം അസിസ്‌റ്റന്റ്‌ കലക്‌ടര്‍ ദിവ്യ എസ്‌. അയ്യര്‍ പുസ്‌തകം ഏറ്റുവാങ്ങി. ഫാ .ഡോ. കെ.എം. ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. ഡി.സി. കിഴക്കേമുറിയുടെ ഭാര്യ പൊന്നമ്മ, വൈദികട്രസ്‌റ്റി ഫാ. കോനാട്ട്‌ ജോണ്‍സ്‌ ഏബ്രഹാം, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ. തോമസ്‌ പി. സക്കറിയ, പി.ആര്‍.ഒ: പി.സി. ഏലിയാസ്‌ എന്നിവര്‍ പ്രസംഗിച്ചു.