കുവൈറ്റ് സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റ് ദശവത്സരാഘോഷത്തിന്റെ സമാപനത്തിലേക്ക്. 2015 സെപ്തംബർ 10 വ്യാഴാഴ്ച്ച 6 PM-നു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ, ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥാനം പ്രസിഡണ്ട് അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപോലീത്ത മുഖ്യ സാന്നിധ്യം വഹിക്കുന്നു. സമ്മേളന സമക്ഷം കൽക്കട്ട മിഷന്റെ ജീവകാരുണ്യ പദ്ധതിയിലേക്കുള്ള തുക കൈമാറുന്നതാണു. കൂടാതെ യൂണിറ്റിന്റെ ദശാബ്ദ്ധ സ്മരണിക പ്രകാശനം, അവാർഡ് വിതരണം തുടർന്ന് കുവൈറ്റിലെ പ്രശസ്ത സംഗീതഞ്ജർ അവതരുപ്പിക്കുന്ന സംഗീത പരിപാടിയും, ഏഷ്യാനെറ്റ് മഴവിൽ മനോരമയിലെ ഹാസ്യ കലാകാരന്മാർ അവതരിപ്പിക്കുന്ന വിമിക്സ് ഷോയും നടത്തപ്പെടുന്നു.