കെ. ജെ. ജൊസഫ് കരിങ്ങാട്ടിൽ (44) വാഹനഅപകടത്തിൽ നിര്യാതനായി

JosephKaringattil

എറണാകുളം മരടിൽ ഉണ്ടായ വാഹനഅപകടത്തിൽ കാൽനടയാത്രികനായ പന്തളം അറത്തിൽ കെ.ജെ ജൊസഫ് കരിങ്ങാട്ടിൽ(44) കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ കുണ്ടന്നൂർ ജംഗ്ഷനിലായിരുന്നു അപകടം. ലെമെറിഡിയൻ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ജൊസഫ്. നെട്ടൂരിലെ താമസസ്ഥലത്ത് നിന്നും ജോലിയിൽ പ്രവേശിക്കുന്നതിനായി ഹോട്ടലിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിനിടയാക്കിയത്.
പന്തളം കരിങ്ങാട്ടിൽ ഏലിയാമ്മ ജോണ്‍ ആണ് മാതാവ്, പുത്തൂർ ചാന്ദ്രാവിൽ കുടുംബാഗമായ വൽസയാണ് സഹധർമ്മിണി. വിദീഷ്, അനീറ്റ എന്നിവരാണ് മക്കൾ
സഹോദരങ്ങൾ: ഫാ.ജോണ്‍ തോമസ്‌ കരിങ്ങാട്ടിൽ, ജോസ് മാത്യു, സിനി റെജി പുഞ്ചക്കോണം
മൃതശരീരം നാളെ വൈകിട്ടോടെ പന്തളത്തുള്ള സ്വഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ 8-ന് ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണിക്ക് പന്തളം അറത്തിൽ സെന്റ്‌ ജോർജ്ജ് ഓർത്തഡോക്സ് മഹാഇടവകയിൽ ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
ഫാ.ജോണ്‍ തോമസ്‌ കരിങ്ങാട്ടിൽ: +91-944-714 -1639
ബോധിഷ് കരിങ്ങാട്ടിൽ:+91-854-767-3209

joseph John