ആഘോഷങ്ങള്‍ ഒഴിവാക്കി, പകരം കരുണയും സ്‌നേഹവും പുലര്‍ത്തിവേണം ജീവിതം നയിക്കേണ്ടതെന്ന പ. കാതോലിക്കബാവ

bava_birthdaybava_birthday_1bava_birthday_2bava_birthday_3

ആഘോഷങ്ങള്‍ ഒഴിവാക്കി, പകരം കരുണയും സ്‌നേഹവും പുലര്‍ത്തിവേണം ജീവിതം നയിക്കേണ്ടതെന്ന പരിശുദ്ധ കാതോലിക്കബാവ

ആഘോഷങ്ങള്‍ ഒഴിവാക്കി, പകരം കരുണയും സ്‌നേഹവും പുലര്‍ത്തിവേണം ജീവിതം നയിക്കേണ്ടതെന്ന പരിശുദ്ധ കാതോലിക്കബാവ ആഘോഷങ്ങള്‍ ഒഴിവാക്കി, പകരം കരുണയും സ്‌നേഹവും പുലര്‍ത്തിവേണം ജീവിതം നയിക്കേണ്ടതെന്ന ആഹ്വാനം നല്‍കി പരിശുദ്ധ കാതോലിക്കബാവ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ തന്റെ 69-ാം ജന്മദിനം ആഘോഷിച്ചു. രാവിലെ ആര്‍ത്താറ്റ് ബിഷപ്പ് ഹൗസിലെ സെന്റ് ഗ്രിഗോറിയോസ് അരമന ചാപ്പലില്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ച കാതോലിക്കബാവ ലളിതമായ ചങ്ങില്‍ കേക്ക് മുറിച്ച് വിശ്വാസികള്‍ക്ക് നല്‍കി. ആയുസ്സും ആരോഗ്യവും നേരാനെത്തിയവരോട് ഒറ്റവാക്കില്‍ നന്ദി അര്‍പ്പിച്ച പരിശുദ്ധ കാതോലിക്കബാവ ജന്മദിനം മഞ്ഞപ്ര ബാലഭവനിലെ അനാഥക്കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ പാലക്കാട്ടേയ്ക്ക് പോയി. അന്തേവാസികള്‍ക്കായി പുതപ്പും വസ്ത്രങ്ങളുമായിട്ടാണ് കാതോലിക്കബാവ ബാലഭവനിലെത്തിയത്. ഉച്ചഭക്ഷണം അവരോടൊപ്പം കഴിച്ചശേഷം തിരികെ ആര്‍ത്താറ്റ് ബിഷപ്പ് ഹൗസിലെത്തിയ ബാവ കുന്നംകുളം ഭദ്രാസനത്തിലെ വൈദികയോഗത്തില്‍ പങ്കുകൊണ്ടു. അമ്മയുടെ ഓര്‍മ്മദിനമായ തിങ്കളാഴ്ച മാതൃ ഇടവകയായ മങ്ങാട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിച്ച ശേഷം ആസ്ഥാനമായ കോട്ടയം ദേവലോകത്തേയ്ക്ക് തിരിച്ചുപോകും

Photos