അര്‍മേനിയന്‍ അംബാസിഡര്‍ പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു
ഇന്ത്യയിലെ പുതിയ അര്‍മേനിയന്‍ അംബാസിഡര്‍ അര്‍മേന്‍ മാര്‍ട്ടിറോസ്യാന്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു. അര്‍മേനിയന്‍ ഒാര്‍ത്തഡോക്സ് സഭയുടെ ഇന്ത്യയിലെ വികാരി ഫാ. സാവന്‍ യാസിച്ചിയാനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇന്ത്യയും അര്‍മേനിയായും തമ്മില്‍ പൗരാണിക കാലം മുതലെ അടുത്ത ബന്ധമാണ് ഉള്ളതെന്നും അത് രാഷ്ട്രങ്ങള്‍ തമ്മിലും ജനങ്ങള്‍ തമ്മിലും സഭകള്‍ തമ്മിലുമുള്ള ബന്ധമാണെന്നും അര്‍മേന്‍ മാര്‍ട്ടി റോസ്യാന്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനായുള്ള നീക്കത്തിന് അര്‍മേനിയായുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ റിലീജിയസ് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് എന്നീ മെത്രാപ്പോലീത്താമാരും ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്, ഫാ. ഏബ്രഹാം തോമസ് എന്നിവരും പ്രസംഗിച്ചു.