ഫാ. മത്തായി നൂറനാലിന്റെ ഭാര്യ ഡോ. അന്നമ്മ മത്തായി നൂറനാൽ (83) നിര്യാതയായി

dr_annamma

സുൽത്താൻ ബത്തേരി:മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റിയായിരുന്ന പരേതനായ ഫാ. മത്തായി നൂറനാലിന്റെ സഹധർമ്മിണി  ഡോ. അന്നമ്മ മത്തായി നൂറനാൽ (83) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. വയനാട്ടിലെ ആദ്യകാല ഹോമിയോ ഡോക്ടറായിരുന്നു ഡോ. അന്നമ്മ. 
മക്കൾ: ജോർജ് മത്തായി നൂറനാൽ (ചാർട്ടേ‍ഡ് അക്കൗണ്ടന്റ്, കോഴിക്കോട്), ഏബ്രഹാം മത്തായി നൂറനാൽ (ചീഫ് സെക്യൂരിറ്റി അഡ്വൈസർ യുഎൻ മനുഷ്യാവകാശ കമ്മിഷൻ, ജനീവ), ഡോ. ഐസക് മത്തായി നൂറനാൽ (സൗഖ്യ ബെംഗളൂർ), സാമുവൽ മത്തായി നൂറനാൽ (എൻജിനിയർ ബെംഗളൂർ), ജോൺ മത്തായി നൂറനാൽ (സെന്റ് മേരീസ് കോളജ്, ബത്തേരി). 
മരുമക്കൾ: റിനി കുന്നത്ത്, ഷലീബ ചിരട്ടംകേരിൽ, സുജ പൂവത്തുങ്കൽ, ഷീല (ബെംഗളൂർ), റെനി താഴേടത്ത്.