“മധുരം  മലയാളം” മാതൃ ഭാഷാ  പഠനകളരി

malayalam_madhuram malayalam_madhuram1

അബുദാബി : സെന്റ്‌  ജോർജ്  ഓർത്തോഡോക്സ്  കത്തീഡ്രലിന്റെ  ആഭിമുഖ്യത്തിൽ  മലയാള ഭാഷ  എഴുതുവാനും  വായിക്കുവാനും .സംസാരിക്കുവാനും  കുട്ടികളെ പഠിപ്പിക്കുന്നതിന്  വേണ്ടി  “മധുരം  മലയാളം ” എന്ന പേരിൽ  മാതൃഭാഷ പഠന  കളരി  ആരംഭിച്ചും.  ഉദ്ഘാടന ചടങ്ങിൽ  ഇടവക  വികാരി  റവ. ഫാ . എം. സി.  മത്തായി  മാറാച്ചേരിൽ, അദ്ധ്യക്ഷത  വഹിച്ചും . സഹ.വികാരി  റവ.  ഫാ. ഷാജൻ  വർഗീസ്‌ , കത്തീഡ്രൽ  ട്രസ്റ്റി  ശ്രീ . എ.  ജെ.  ജോയിക്കുട്ടി , സെക്രടറി  ശ്രീ  സ്റ്റീഫൻ  മല്ലേൽ , ജോ. സെക്രടറി  ശ്രീ  മോൻസി  സാമുവൽ , മാനേജിംഗ്  കമ്മറ്റി  അംഗം  ശ്രീ  ജിനു  ചാക്കോ  എന്നിവർ  പ്രസംഗിച്ചു .
 
പാരമ്പര്യ  രീതിയിൽ  എഴുത്താശാൻ  കുട്ടികളെ  അക്ഷരം  എഴുതിച്ചതും  ആശാൻ  പള്ളിക്കൂടത്തെ  പരിചയപ്പെടുത്തിയതും   മധുരം  മലയാളത്തിലെ  നവ്യ  അനുഭവമായി . എല്ലാ  ദിവസവും  വൈകിട്ട്  5.30  മുതൽ  7.30 വരെ  നടക്കുന്ന  ക്ലാസ്സുകൾക്ക്‌  ശ്രീമതി  വിജയലക്ഷ്മി, ശ്രീമതി  ബിന്ദു , ശ്രീമതി  മോളി  ശ്രീ.  ജ്യോതിഷ്  എന്നിവർ  നേതൃത്വം  നല്കുന്നു .


Photos