പെരുനാട് ബഥനി ആശ്രമത്തില്‍ സംയുക്ത ഓര്‍മപ്പെരുന്നാള്‍ സമാപിച്ചു

bethany_perunnal_2015_1bethany_perunnal_2015_4

പെരുനാട്: അലക്സിയോസ് മാര്‍ തേവോദോസ്യോസ്, യൂഹാനോന്‍ മാര്‍ അത്താനാസ്യോസ്, പാലോസ് മാര്‍ പക്കോമിയോസ് എന്നിവരുടെ സംയുക്ത ഓര്‍മപ്പെരുന്നാള്‍ ബഥനി ആശ്രമത്തില്‍ കൊണ്ടാടി. രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. സ്വന്തം ലാഭം നോക്കാതെ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് യഥാര്‍ത്ഥ ഈശ്വര പൂജയെന്ന് കുര്‍ബ്ബാ മദ്ധ്യേ നടന്ന പ്രസംഗത്തില്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ പറഞ്ഞു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, സഖറിയാ മാര്‍ തെയോഫിലോസ്, അലക്സിയോസ് മാര്‍ യൌസേബിയോസ്, സഖറിയാ മാര്‍ അന്തോണിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, മാത്യൂസ് മാര്‍ തേവോദോസ്യോസ്, ഡോ. ഏബ്രഹാം മാര്‍ സെറാഫിം എന്നിവര്‍ സഹകാര്‍മികരായിരുന്നു. സംയുക്ത ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി ഇന്നലെ നടന്ന പൊതുസമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. പെരുന്നാളിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാര്‍ തേവോദോസ്യോസ് എക്സലന്‍സി അവാര്‍ഡ് സാമൂഹ്യ പ്രവര്‍ത്തകയായ ഉമാ പ്രേമന് പരിശുദ്ധ കാതോലിക്കാ ബാവാ സമര്‍പ്പിച്ചു. തീര്‍ത്ഥാടക സംഗമത്തിനായി നിലയ്ക്കല്‍, റാന്നി, വടശേരിക്കര, കനകപ്പലം, പെരുനാട്, മാവേലിക്കര, നിരണം എന്നീ മേഖലകളില്‍ നിന്നെത്തിയ പദയാത്രികരെ ആശ്രമത്തില്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

 

 

alexios mar theodosius