ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കലിന് ന്യുയോർക്കിൽ സ്വീകരണം നല്കി

Dr.Karackal

ന്യുയോർക്ക്:  മലബാര്‍ സര്‍വകലാശാലയുടെ (ഇന്നത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി) ആദ്യത്തെ പ്രോ-വൈസ്‌ ചാന്‍സലറും  തുടര്‍ന്ന്‌ വൈസ്‌ ചാന്‍സലറുമായി സേവനം അനുഷ്ട്ടിച്ച  ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കലിന് ന്യുയോർക്കിൽ സ്വീകരണം നല്കി. മലങ്കര ഓർത്തോഡോക്സ് സഭാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള ഡോ. അലക്‌സാണ്ടര്‍ സ്റ്റീവന്‍സണ്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയിൽ നടന്ന പ്രശസ്‌ത രാഷ്‌ട്രതന്ത്രജ്ഞന്‍ അഡ്‌ലായ്‌ സ്റ്റീവന്‍സന്റെ അമ്പതാം ചരമവര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്തിനാണ്  അമേരിക്കയിൽ എത്തിയത്. സ്റ്റീവന്‍സണ്‍ സെന്ററിന്റെ പ്രസിഡന്റ്‌ മിസ്‌. നാന്‍സി  സ്റ്റീവന്‍സന്റെ ക്ഷണപ്രകാരം എത്തിയതായിരുന്നു  ഡോ.കാരയ്‌ക്കല്‍.

ഫൊക്കാന  ട്രസ്ടീ ബോർഡ് മെംബർ പോൾ കറൂകപിള്ളിൽ,ഫൊക്കാന എക്സിക്കുട്ടീവ് വൈസ് പ്രസിടണ്ട്  ശ്രി.ഫിലിപ്പോസ് ഫിലിപ്പ്, വേൾഡ്  മലയാളീ അസോസിയേഷൻ അമേരിക്കൻ റീജിയൻ പ്രസിടണ്ട് ഡോ.ജോർജ് ജേക്കബ്, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൌണ്‍സിൽ അംഗം അജിത്‌ വട്ടശേരിൽ, സ്വാഗതസഘം അദ്ധ്യക്ഷൻ ശ്രി. തോമസ്‌ വർഗീസ്‌, ഫിലദൽഫിയ  ഫെയർലെസ് ഹിൽസ് ഇടവക വികാരി ഫാ.അബു പീറ്റർ എന്നിവര്‍ ആശംസകൾ അർപ്പിച്ചു.

1980-കളില്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ ഡോക്‌ടറല്‍ ഗവേഷണം നടത്തിയ അലക്‌സാണ്ടര്‍ കാരയ്‌ക്കലിന്‌ 1993 മെയ്‌ മാസത്തില്‍ കാലിഫോര്‍ണിയയില്‍ നടന്ന അമേരിക്കന്‍ ചരിത്ര കോണ്‍ഗ്രസില്‍ ചരിത്രകാരനുള്ള യു.എസ്‌ ഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നു.