മലയാളി നയതന്ത്രജ്ഞന് യു.എ.ഇയുമായി “രക്തബന്ധം”

dr_tiju

നയതന്ത്ര ഉദ്യോഗസ്ഥനായെത്തിയ രാജ്യത്തു ‘രക്തബന്ധം’ സ്ഥാപിക്കുകയാണു  ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സലായ ഡോ. ടിജു തോമസ്. രക്തം ആവശ്യമുളളവര്‍ക്കായി www.blooddonors.ae  എന്ന പോര്‍ട്ടല്‍ ആണു ഡോ. ടിജു ആരംഭിച്ചത്.

      രക്തം മാറ്റിവയ്ക്കല്‍ അത്യാവശ്യമുളള തലസീമിയ രോഗികള്‍ ധാരാളമുളള നാടാണു യു.എ.ഇ.  മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികളും അപകടങ്ങളിലും മറ്റും പെടുമ്പോഴും  രക്തത്തിനായി ഓടി നടക്കേണ്ടി വരാറുണ്ട്. ഈ രംഗത്തു സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ശരിയായ ഏകോപനമില്ലെന്ന തിരിച്ചറിവില്‍ നിന്നാണു പോര്‍ട്ടലിന്റെ തുടക്കം.

     ഭാര്യയായ ഡോ. സോനു മേരി വര്‍ഗീസിന്റെ പിന്തുണയും പോര്‍ട്ടല്‍ രൂപീകരണത്തില്‍ സഹായകരമായി. ലോക രക്തദാനദിനമായ ജൂണ്‍ 14നായിരുന്നു പോര്‍ട്ടലിന്റെ സോഫ്റ്റ് ലോഞ്ച്. ലോക യോഗാ ദിമായ ജൂണ്‍ 21  ന് ഔദ്യോഗിക ഉദ്ഘാടനം.

      രണ്ടുദിവസത്തിുളളില്‍ അരലക്ഷത്തോളം ഹിറ്റ്. ഇപ്പോള്‍ യു.എ.യിലെ കുവൈത്ത്, ഇത്യോപ്യ എംബസികളും സമാന പദ്ധതി നടപ്പാക്കാന്‍ ഡോ.ടിജുവിനെ സമീപിച്ചിട്ടുണ്ട്. ആധികാരിത ഉറപ്പാക്കാന്‍ ബ്ളഡ് ഡോണേഴ്സ് ഐഡിയും അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തും.

      ആലുവ യു.സി കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. ജെ തോമസിന്റെയും റിട്ട. ഹെഡ്മിസ്ട്രസ് ലീലാമ്മയുടെയും മകനാണു ചങ്ങാശേരി പടിഞ്ഞാറെക്കുറ്റ് ഡോ. ടിജു തോമസ്.