മലങ്കര ഓർത്തഡോക്സ് സഭയുടെ ആഗോള മർത്തമറിയം തീർത്ഥാടന കേന്ദ്രമായ ആലഞ്ചേരി സെന്‍റ് മേരീസ് ഓർത്തോഡോക്സ് ഇടവക ആവിഷ്കരിക്കുന്ന നിർധനരായ രോഗികൾക്ക് വേണ്ടിയുള്ള ചികിത്സാ സഹായ പദ്ധതിയായ “ശ്ലോമോ” യുടെ ഉദ്ഘാടനം ആലഞ്ചേരി പള്ളി പെരുന്നാളിന്‍റെ സമാപന ദിവസമായ സെപ്റ്റംബർ 8-ന് രാവിലെ 11 മണിക്ക് ഇടവക വികാരി റവ ഫാ മാത്യു തോമസിന്‍റെ മഹനീയ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലിത്ത അഭി.ഡോ.സഖറിയ മാർ തേയോഫീലോസ് തിരുമനസ്സ് കൊണ്ട് നിർവ്വഹിക്കുന്നു. അന്നേ ദിവസം പദ്ധതിയുടെ ആദ്യ ചികിത്സാ സഹായധനം, തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്ക് അഭി. തിരുമനസ്സ് കൊണ്ട് നൽക്കുന്നു.
ജാതി മത സഭാ ഭേതമന്യേ നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം എത്തിക്കുക എന്ന ദൗത്യവുമായി ആരഭം കുറിക്കുന്ന ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുവാനും സഹായിക്കുവാനും ബന്ധപ്പെടുക :-
ഫോണ്‍: +91 9539165323
മെയിൽ: alencherrychurch@gmail.com
വെബ്സൈറ്റ്: www.alencherrychurch.org