മാധവശ്ശേരി സൈന്റ്റ് തെവോദോറോസ് ഓര്‍ത്തഡോക്‍സ് പള്ളിയില്‍ വി. ദൈവ മാതാവിന്റെ വാങ്ങിപ്പ്പെരുനാളി
പെരുനാളിനോട് അനുബന്ധിച്ച് യുവവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിചിരിക്കുന്ന ബുക്ക് സ്ടാളിന്റെ ആദ്യ വില്പനയും , തെയോസ് വോയിസ് പുറത്തിറക്കിയ കണ്‍വന്‍ഷന്‍ ഗീതങ്ങള്‍ അടങ്ങിയ ബുക്കിന്റെ പ്രകാശനവും വി. കുര്ബാനാനന്തരം ഇടവക സെക്രട്ടറി ശ്രി. സഞ്ജീവ് മാത്യുവില്‍ വില്‍ നിന്നും ആദ്യ പ്രതി വാങ്ങികൊണ്ട് റവ. ഫാ. ജേക്കബ് ചാക്കോ നിര്‍വഹിക്കുകയുണ്ടായി
ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 15 വരെ ക്രമീകരിച്ചിരിക്കുന്ന പ്രസ്തുത പെരുന്നാളില്‍ കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോണിയോസ് , തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാകോസ് മാര്‍ ക്ലീമിസ് മേത്രാപോലീതാമാര്‍ നേതൃത്വo നല്‍കുന്നതായിരിക്കും .
ഓഗസ്റ്റ് 15 നു വി.അഞ്ചിന്മേല്‍ കുര്ബാന , എല്ലാ ദിവസവും തെയോസ് വോയിസിന്റെ ഗാന ശുശ്രുഷയെ തുടര്‍ന്ന് തിരു വചന പ്രഗോഷണം , തുടര്‍ന്ന് മധ്യസ്ഥ പ്രാര്‍ത്ഥന, ഉപവാസ പ്രാര്‍ത്ഥന ,ഓഗസ്റ്റ് 13 നു കാന്‍ഡില്‍ പ്രൊസെഷന്‍,വി. ദൈവ മാതാവിന്റെ മധ്യസ്തയില്‍ കുട്ടികളുടെ ആദ്യ സമര്‍പ്പണം( തോലോലോ ദെ ലെ ആമോ ),വിളക്കുടി സ്നേഹതീരം സന്ദര്‍ശനം (മാതൃ സ്പര്‍ശം) , മെറിറ്റ് അവാര്‍ഡ് ദാനം ,കൊല്ലം ഭദ്രാസന പ്രാര്‍ത്ഥന യോഗം മീറ്റിംഗ് , വിറകെടുപ്പ് എന്നിവ ഈ വര്‍ഷത്തെ പെരുന്നാളിന്റെ സവിശേഷതകള്‍ ആണ്.
മലങ്കര ഓര്ത്ത്ഡോക്സ് സഭയില്‍ പരി.തെവോധോറോസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായ (1916 ) ഏക ദേവാലയമായ സൈന്റ് തെവോധോരോസ് ഓര്ത്ത്ഡോക്സ് പള്ളിയില്‍ ,കഴിഞ്ഞ 24 വര്ഷേമായി ഇടവക യുവ ജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ആണ് പരിശുദ്ധ നോമ്പ് അച്ചരിക്കപെടുന്നത്.


