ക്രൈസ്തവ ദാര്‍മ്മികതയുടെ കരുത്ത് ആരാധനയും ആദുരസേവയും:  കാതോലിക്കാ ബാവ

DSC_0134
കോട്ടയം: ലൗകികത ആത്മീയതയെ സമ്പൂര്‍ണമായി കീഴടക്കിയിരിക്കുന്ന കാലമാണിതെന്നും ദൈവത്തെ വേണ്ടയെന്ന് പറയുന്നവരടെ എണ്ണം കൂടിയിരിക്കുകയാണെന്നും പരിശുദ്ധ മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കതോലിക്കാ ബാവ. കോട്ടയം പഴയ സെമിനാരിയില്‍ നടന്ന അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങളുടെ കുടുബ സംഗമവും സെന്റ് ജോര്‍ജ് ഭവന പദ്ധതിയുടെ രണ്ടാംഘട്ടവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ ദാര്‍മ്മികതയുടെ കരുത്തെന്ന് പറയുന്നത് ആരാധനയും ആദുരസേവനവുമാണ്. അത് ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ക്രിസ്തുവിന്റെ പഠിപ്പിക്കലുകളില്‍ കാണുന്നത് ആരാധനയില്‍ നിന്നുള്ള അനന്ദരഫലം കാരുണ്യപ്രവര്‍ത്തിയാണ്. രണ്ടും ഒരു പോലെ കൊണ്ടുപോകുക എന്നതാണ് ക്രൈസ്തവ ആദ്യാത്മികതയുടെ ഭാവം. ഇത് കൃത്യമായിട്ട് ചെയ്യുന്നത് അബുദാബി പോലുള്ള ഇടവകളാണെന്നും അദേഹം പറഞ്ഞു.
പലരും ദൈവത്തെ വേണ്ടയെന്ന് പറയുന്ന ഇന്നത്തെക്കാലത്ത് ക്രൈസ്തവ മൂല്യങ്ങളായ ആരാധനയും കാരുണ്യപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകുന്നതില്‍ ശ്രദ്ധചലുത്തുന്നത് പ്രശംസനീയമാണെന്നും ഇടവാംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഭവന രഹിതര്‍ക്ക് വീടുകള്‍ വെച്ച് നല്‍കുന്നതുള്‍പ്പടെയുള്ള പദ്ധതികള്‍ മറ്റുള്ളവര്‍ക്കും മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ദൈവ ചിന്തയോടുകൂടിയുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അന്‍പത് വര്‍ഷങ്ങളായി അബുദാബി ഇടവക നടത്തിവരുന്ന പ്രവര്‍ത്തനങ്ങക്ക് ഇതിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്ത ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍  ജസ്റ്റിസ് ജെ.ബി കോശി മുഖ്യപ്രഭാഷണം നടത്തി. ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളിലൊന്നാണ് സ്വന്തമായി ഒരു വീടെന്നത് എന്നാല്‍ സംസ്ഥാനത്ത് നിരവധി പേര്‍ വീടില്ലാതെ തെരുവുകളില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി വീടില്ലാതെ കഴിയുന്നവര്‍ക്ക് തങ്ങളാല്‍ കഴിയുന്നതരത്തില്‍ വീട് വെച്ച് നല്‍കുകയെന്നത് മഹത്തരമായ കാര്യമാണ്. അബു ദുബായ് ഇടവകയുടെ നേതൃത്വത്തില്‍ സെന്റ് ജോര്‍ജ് ഭവന പദ്ധതിയിലൂടെ സ്വന്തമായി വീടില്ലാത്തവര്‍ക്ക് 2017 ഓടെ അന്‍പത് വീടുകള്‍ വെച്ചുനല്‍കാനുള്ള തീരുമാനം പ്രശംസനീയമാണ്. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. സെന്റ് ജോര്‍ജ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഇരുപത് വീടുകളുടെ നിര്‍മ്മണത്തിനായി ആദ്യ ഗഡു വിതരണം ചെയ്തു.
 മെത്രാപ്പോലീത്താമാരായ തോമസ് മോര്‍ അത്താനാസിയോസ്, ഡോ. സഖറിയാസ് മോര്‍ അപ്രേം, ഫാ. എം.സി. മത്തായി,  ഡോ. പോള്‍ മണലേല്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗം ഐ. തോമസ്, കത്തീഡ്രല്‍ സെക്രട്ടറി സ്റ്റീഫന്‍ മാല്ലേല്‍, കണ്‍വീനര്‍ സന്തോഷ് ജോര്‍ജ്ജ്, ട്രസ്റ്റി എ.ജെ. ജോയിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ ജെസ്റ്റിസ് ജെ.ബി. കോശിയെയും ഭവനപദ്ധതിക്കായി സംഭാവന നല്‍കിയവരെയും പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പൊന്നാടയണിയിച്ച് ആദരിച്ചു.