അർമേനിയൻ രക്ത സാക്ഷികളെ അനുസ്മരിച്ച് ക്രൈസ്തവ സഭകൾ
അർമേനിയൻ രക്തസാക്ഷികളെ അനുസ്മരിച്ച് അർമേനിയൻ ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ ലോകമെമ്പാടുമുള്ള ഓർത്തഡോക്സ് ക്രൈസ്തവ സഭകളുടെ സംയുക്ത സഹകരണത്തിൽ നടന്ന അനുസ്മരണ ശുശ്രൂഷയിലും വിശുദ്ധ മൂറോൻ കൂദാശയിലും മലങ്കരസഭയും ഭാഗവാക്കായി. ആർമേനിയൻ കാതൊലിക്കൊസ് ആരാം ഒന്നാമൻ ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികത്വം വഹിച്ചു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലൊസ് ദ്വിതീയൻ കാതോലിക്കാ ബാവയോടൊപ്പം ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഫാ,ഡോ.ബേബി വർഗീസ്, ഫാ.എബ്രഹാം തോമസ്, ഡീ.ഷിബു കാട്ടിൽ, ശ്രി. ജേക്കബ് മാത്യു കുളഞ്ഞികൊമ്പിൽ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം അനുഗമിച്ചു.
1915- ൽ അർമേനിയയിൽ നടന്ന വംശീയ വിച്ചേദനത്തിന്റെ നൂറാം വാർഷിക അനുസ്മരണ ശുശ്രൂഷയിൽ പരിശുദ്ധ കാതോലിക്കാ ബാവക്കൊപ്പം കൊപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ തെവദോറോസ് രണ്ടാമൻ, ഈജിപറ്റ് ഗ്രീക്ക് ഓർത്തഡോക്സ് സഭാ തലവൻ പോപ്പ് തെയോഡോറോസ് രണ്ടാമൻ, എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ ആബൂന മത്യാസ് പാത്രിയർക്കീസുമുൾപ്പെടെ വിവിധ ക്രൈസ്തവ സഭാ നേതാക്കൾ ശുശ്രൂഷകളിൽ പങ്കെടുത്തു.







