കുന്നംകുളം: സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം വിവരസാങ്കേതിക വിജ്ഞാനവും വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും നേടിയിരിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സുവര്‍ണ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ബാബു എം. പാലിശ്ശേരി എം.എല്‍.എ. അധ്യക്ഷനായി. ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത ഗവര്‍ണര്‍ക്ക് മൊമെന്റോ നല്‍കി. തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷകനായി. ബഥനി ആശ്രമാധിപന്‍ ഫാ. മത്തായി, പ്രിന്‍സിപ്പല്‍ ഫാ. പത്രോസ്, നഗരസഭ ചെയര്‍മാന്‍ പി.കെ. ഉണ്ണികൃഷ്ണന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ലബീബ് ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു
