അബുദാബി കത്തീഡ്രൽ കുടുംബ സംഗമം പഴയ സെമിനാരിയിൽ

അബുദാബി സെന്റ്‌ ജോർജ്  ഓർത്തോഡോക്സ്  കത്തീഡ്രൽ കുടുംബ സംഗമം കോട്ടയം പഴയ സെമിനാരിയിൽ

11403481_656184751150040_8496417393918553836_n

അബുദാബി. പ്രവാസ ജിവിതം അവസാനിപ്പിച്ച്    നാട്ടിൽ സ്ഥിരതാമസമാക്കിയ   അബുദാബി സെന്റ്‌ ജോർജ്  ഓർത്തോഡോക്സ്  കത്തീഡ്രൽ  മുൻ  ഇടവകാഗങ്ങളും  ഇപ്പോൾ  നാട്ടിൽ അവധിയിൽ  എത്തിയിട്ടുള്ള   ഇടവകംഗങ്ങളും ഈ വരുന്ന ജൂലൈ മാസം 23 തിയതി  കോട്ടയം പഴയ സെമിനാരിയിൽ  വച്ച്  ഒത്തു ചേരുന്നു .  . അന്നേ ദിവസം രാവിലെ 7.30 നു വിശുദ്ധ കുർബാനയോട് കൂടി ആരംഭിക്കുന്ന  കുടുംബ സംഗമം  വൈകുന്നേരം നാലുമണിയോട്  കൂടി സമാപിക്കും . തദവസരത്തിൽ  ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന   സെന്റ്‌ ജോർജ്  ഹോംസ്  രണ്ടാം ഘട്ട ഭവന ദാനപദ്ധതിയുടെ ആദ്യ ഗഡു വിതരണം നടത്തപ്പെടുന്നതായിരിക്കും .  കത്തീഡ്രലിന്റെ സുവർണ  ജൂബിലി വർഷമാകുന്ന   2017 ആകുമ്പോൾ   അമ്പതു വീടുകൾ  പണി കഴിപ്പിച്ചു  നല്കുക  എന്ന ബ്രഹത്തായ  പദ്ധതിയാണ്  ഇടവക  ലക്‌ഷ്യം വച്ചിരിക്കുന്നത് .

 കുടുബ സംഗമത്തിൽ  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്  ദ്വിതിയൻ കാതോലിക്കാ  ബാവാ , ഇടവ മെത്രാപ്പോലിത്താ  അഭിവന്ദ്യ   യാക്കൂബ്  മാർ  ഏലിയാസ്‌ മെത്രാപ്പോലിത്താ , മറ്റ്  മെത്രാപ്പോലിത്താമാർ, കേരളാ  സംസ്ഥാന  ചീഫ്  സെക്രട്ടറി  ശ്രീ.  ജിജി തോംസണ്‍ , മനുഷ്യാവകാശ  കമ്മിഷൻ  ചെയർമാൻ  ജസ്റ്റിസ്  ബഞ്ചമിൻ  കോശി ,  ഇടവകയിൽ കഴിഞ്ഞ  കാലഘട്ടങ്ങളിൽ  സേവനം  അനുഷ്ടിച്ച  വൈദീകർ , കൂടാതെ സാംസ്കാരിക  സാമൂഹിക  രംഗത്തെ  പ്രമുഖരും   പങ്കെടുക്കും. അന്ന് രാവിലെ വൈദീക  സെമിനാരി പ്രിൻസിപ്പാൾ  ഡോ . ഓ.  തോമസ്സ്  അച്ചൻ  ക്ലാസ്സ്‌ എടുക്കുന്നതായിരിക്കും 

കുടുബ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേനയോ  കത്തീഡ്രൽ  ഓഫിസിൽ നേരിട്ടോ,  പേരുകൾ  രജിസ്റ്റർ  ചെയ്യേണ്ടാതാകുന്നും . 

Link   

href="http://enroll4events.com/preview.php?id=111">http://enroll4events.com/preview.php?id=111

കേരളത്തിൽ ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ  നമ്പരിൽ വിളിച്ചും പേരുകൾ രജിസ്റ്റർ  ചെയ്യാവുന്നതാണ്  

Mr.V.P.Simon (Sunny)     : 7559834396

Mr.C.G.Varghese             :  9544467544  

Mr.Joseph Eapen  (Moncy)    :  9400019574